Technology

കേരളീയ പെൺകരുത്തിന്റെ സുവർണ്ണ നേട്ടമായി വി-സാറ്റ് പുതുവർഷപ്പുലരിയിൽ വാനിലേക്ക്

സ്ത്രീശാക്തീകരണത്തിന്റെ ഉത്തമോദാഹരണമായി വിമൺ എൻജിനിയേർഡ് സാറ്റലൈറ്റ് – വീസാറ്റ് പുതുവർഷപ്പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുന്നു. വനിതകളുടെ നേതൃത്വത്തിൽ രൂപകല്പന ചെയ്‌ത രാജ്യത്തെ ആദ്യ ഉപഗ്രഹവും കേരളത്തിലെ ആദ്യത്തെ വിദ്യാർത്ഥി ഉപഗ്രഹവുമാണ് തിരുവനന്തപുരം പൂജപ്പുരയിലെ എൽ ബി എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിലെ വിദ്യാർത്ഥിനിപ്രതിഭകളുടെ മുൻകൈയിൽ തയ്യാറായ വീസാറ്റ്. […]

Keralam

തുറമുഖ വകുപ്പ് ഏറ്റെടുത്ത് സിപിഎം, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍; ഗണേഷിന് മാറ്റമില്ല; വകുപ്പുകളില്‍ അഴിച്ചുപണി

പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്‌ട്രേഷന്‍ വകുപ്പാണ് കടന്നപ്പള്ളി […]

Sports

പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി ലിറ്റിൽ പീപ്പിൾ

ഉയരങ്ങൾ കീഴടക്കാൻ തങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വീണ്ടും വീണ്ടും തെളിച്ചിരിക്കുകയാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് അംഗങ്ങൾ. ഈ കഴിഞ്ഞ 26, 27 തിയ്യതികളിൽ തിരുവനന്തപുരത്തു വെച്ച് നടന്ന പാരാ അത്‌ലറ്റ് മീറ്റിൽ 37 മെഡൽ കരസ്ഥമാക്കിയ വിജയതിളക്കത്തിലാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്. ബാഡ്മിന്റൺ, പവർ ലിഫ്റ്റിങ്, […]

Local

വലുതും വിസ്മയകരവുമായ പുൽക്കൂട് ആസ്വദിക്കുവാൻ ഇത്തവണയും മാന്നാനം കെ ഇ സ്കൂളിൽ തിരക്ക്; വീഡിയോ റിപ്പോർട്ട്

മാന്നാനം: വർഷങ്ങളായി എല്ലാ ക്രിസ്തുമസിനും വ്യത്യസ്ത പുൽക്കൂട് നിർമ്മിക്കുന്നതിലൂടെ ശ്രദ്ധേയമായ മാന്നാനം കെ ഇ സ്‌കൂളിൽ ഇത്തവണയും പുൽക്കൂട് ആസ്വദിക്കുവാൻ തിരക്കേറുന്നു. വലുതും വിസ്മയകരവുമായ പുൽക്കൂടാണ് ഈ ക്രിസ്തുമസിനും ആളുകളെ ആകർഷിക്കുന്നത്. കേരള ഗ്രാമീണ ഭംഗി തുളുമ്പുന്ന ദൃശ്യങ്ങളൊടൊപ്പം ഒരുക്കിയിരിക്കുന്ന പുൽക്കൂട് കാണുവാൻ ദിവസേന നൂറുകണക്കിന് ആളുകളാണെത്തുന്നത്. കവാടത്തിൽ […]

Keralam

ഗണേഷിന് ‘സിനിമ’യില്ല; കൈയിലുള്ള വകുപ്പ് വിട്ടുകൊടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല, കിട്ടുക ഗതാഗത വകുപ്പ് മാത്രം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഗണേഷ് കുമാറിനെ അറിയിച്ചത്. സി പി എമ്മിന്റെ കയ്യിലുള്ള വകുപ്പ് നൽകേണ്ടതില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മാത്രമാണ് ഗണേഷിനു […]

Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌  പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌ മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. […]

Local

കോട്ടയം കാണക്കാരിയിൽ പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്‍റെ ഒരു ഭാഗം  വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇതു കണ്ട നാട്ടുകാരാണ് […]

World

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്. ദക്ഷിണ ഗാസയില്‍ ഹമാസ് വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ്, ഇസ്രയേല്‍ ആക്രമണം […]

Sports

തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങി; ഓസീസ്-പാക് ടെസ്റ്റ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍

തേര്‍ഡ് അമ്പയര്‍ ലിഫ്റ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയ-പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം വൈകി. മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ശേഷം മത്സരം പുനരാരംഭിച്ചപ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം 1.25നാണ് മത്സരം വീണ്ടും തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് ലിഫ്റ്റില്‍ കുടുങ്ങിയത് […]

Automobiles

ടെസ്‌ല ഫാക്ടറിയില്‍ സാങ്കേതിക തകരാർ മൂലം റോബോട്ട് ആക്രമണകാരിയായി; എഞ്ചിനീയർക്ക് പരുക്ക്

ടെസ്‌ല വാഹന നിർമാണ ഫാക്ടറിയില്‍ സാങ്കേതിക തകറാറിനെ തുടർന്ന് റോബോട്ട് ആക്രമണകാരിയായി. ആക്രമണത്തിൽ റോബോട്ടിന്റെ സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് പരുക്കേറ്റു. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ഫാക്ടറിയിലാണ് റോബോട്ടിന്റെ ആക്രമണം നടന്നത്. വാഹനം നിര്‍മ്മിക്കാനുള്ള അലുമിനിയം ഭാഗങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് എഞ്ചിനീയറെ ആക്രമിച്ചത്. ജീവനക്കാരനെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കയ്യിലും […]