Keralam

മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി

ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അപമാനിച്ചതായി പരാതി. പ്രതിമയുടെ മുഖത്തു കൂളിംഗ് ഗ്ലാസ്‌ വെച്ച് ഈ ദൃശ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ കെഎസ്‍യു രം​ഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെഎസ്‍യു പൊലീസിൽ പരാതി നൽകി.  യുവാവ് […]

Food

വിശക്കുമ്പോഴല്ല, സമയത്ത് കഴിക്കണം; ഹൃദ്രോ​ഗത്തെ അകറ്റി നിർത്താം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ […]

District News

ശബരിമല വരുമാനത്തില്‍ കുറവ്‌, ഇതുവരെ പതിനെട്ട് കോടി കുറവെന്ന് കണക്ക്

മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി രൂപയെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കഴിഞ്ഞ വർഷം 222.98കോടിയായിരുന്നു വരുമാനം. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ […]

Technology

വീഡിയോ കോളിനിടെ മ്യൂസിക്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതുതായി വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറാണ് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനം. വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് നവ്യാനുഭവമാകുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. കൂടാതെ ആശയവിനിമയം […]

Keralam

സർക്കാർ വാഗ്ദാനം പാലിച്ചില്ല; ജീവിതം വഴിമുട്ടി സ്കൂൾ പാചകത്തൊഴിലാളികൾ

സർക്കാർ വാഗ്ദാനങ്ങൾ പാഴ്‌ വാക്കായപ്പോൾ സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. പടിപടിയായി പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു നൽകാൻ സംസ്ഥാനത്തെ മുൻ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു രൂപ പോലും വർധിപ്പിച്ചു നൽകിയിട്ടില്ലെന്ന് സ്കൂൾ പാചകത്തൊഴിലാളികൾ പറയുന്നു. മിനിമം വേതന പരിധിയിൽ […]

World

ചരിത്രത്തില്‍ ആദ്യം; പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ. സവീറ പർകാശ് എന്ന യുവതി നാമനിർദേശ പ്രതിക സമർപ്പിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സവീറയുടെ […]

Health

കുടിശ്ശിക; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി. സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. […]

Keralam

പെൺകുട്ടിയെ രക്ഷിക്കുന്നതിനിടയിൽ തൊമ്മൻകുത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു.  ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]

Keralam

കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്  രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി ദിനപത്രത്തിലെ ‘എക്‌സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തിയിലൂടെയാണ്  രജീന്ദ്രകുമാർ ശ്രദ്ധേയനായത്.  മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. റുമാനിയ, ബ്രസീല്‍, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളിലടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.  കൂത്തുപറമ്പ് […]

District News

ശബരിമല തിരക്ക്: അവധി ദിനത്തിൽ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി

ശബരിമലയിലെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ അവധി ദിവസമായിട്ടും പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. നിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകി. മാത്രമല്ല ശബരിമലയിലേക്കുള്ള വാഹനങ്ങൾ വഴിയിൽ തടയുകയാണെങ്കിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യമെങ്കിൽ സംസ്ഥാന പൊലീസ് മേധാവി നേരിട്ടിടപെടണമെന്നും കോടതി നിർദേശിച്ചു. അഞ്ചിടങ്ങളിലായി അയ്യപ്പഭക്തരുടെ […]