
മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി; ക്രിസ്മസ് വിരുന്നിൽ മോദിയുടെ ഉറപ്പ്
ഫ്രാൻസിസ് മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാർപാപ്പ സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് […]