India

അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി കേരളം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് പശ്ചിമ ബംഗാള്‍

ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി 78-ാമത് സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് പശ്ചിമബംഗാള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൂര്‍ണമെന്റിലെ ടോപ്പ് ഗോള്‍ സ്‌കോറര്‍ റോബി ഹന്‍സ്ഡയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബംഗാളിന്റെ ആക്രമണത്തോടെയാണ് […]

Keralam

വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി

വൈദ്യുതി നിരക്ക് കൂട്ടിയിട്ടും സർചാർജ് ഈടാക്കാൻ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ജനുവരി മാസം യൂണിറ്റിന് 9 പൈസ വെച്ച് സർചാർജ് ഈടാക്കാം. യൂണിറ്റിന് 17 പൈസയായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തീർക്കാനാണ് സർചാർജ് ഈടാക്കുന്നത്. ജനുവരിയിൽ […]

Keralam

ഇനി റോയൽ വ്യൂ; മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ് മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു

മൂന്നാറിലേയ്ക്കുള്ള  കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ റോയൽ വ്യൂ സർവീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ […]

District News

രവി ഡിസിയെ ചോദ്യം ചെയ്യും; ഡിസി ബുക്സിനെതിരെ കേസ്

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്ത് പോലീസ്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാ​ഗം മേധാവി എ വി ശ്രീകുമാറാണ് ഒന്നാം പ്രതി. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഐപിസി 406, 417, […]

Keralam

‘പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ’; മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

പുതുവത്സരദിന സന്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെയെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി. പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ലെന്നും പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Keralam

‘കുട്ടികളെ വെയിലത്ത് നിർത്തിയത് മണിക്കൂറുകൾ, കുടിവെള്ള സൗകര്യം പോലും ഒരുക്കിയില്ല’; മൃദംഗ വിഷനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി മൃദംഗ വിഷൻ നടത്തിയ നൃത്തപരിപാടിയിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിന്മേലാണ് കേസ്. പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട്‌ നൽകാൻ പൊലീസിന് നിർദേശം നൽകി. പരിപാടിക്കെത്തിയ ആയിരക്കണക്കിന് കുട്ടികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും സംഘാടകർ ഒരുക്കിയിരുന്നില്ല. കുട്ടികളെ […]

Keralam

പോലീസ് എതിർത്തു, പി വി അൻവറിന് തോക്കില്ല; തോക്ക് ലൈസൻസ് അപേക്ഷ നിരസിച്ചു

പി വി അൻവർ എംഎൽഎയ്ക്ക് തോക്ക് കിട്ടില്ല. തോക്കിനായുള്ള പി വി അൻവറിന്റെ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പി വി അൻവറിന്റെ തീരുമാനം. പിവി അൻവറിന് തോക്ക് ലൈസൻസ് നൽകുന്നതിനെ എതിർത്തു പോലീസ് റിപ്പോർട്ട്‌ കൊടുത്തിരുന്നു. കലാപഹ്വനം നടത്തി എന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. […]

Keralam

വയനാട് പുനരധിവാസം; സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും

വയനാട് പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചു. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് […]

Keralam

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വ്യാഴാഴ്ച ചുമതലയേല്‍ക്കും

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2ന് രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. […]

Technology

പുതുവർഷത്തിൽ സാംസങ്ങിന്റെ സർപ്രൈസ്; ഗാലക്‌സി S25 സീരീസ് ജനുവരിയിൽ വിപണിയിൽ എത്തിക്കും

സ്മാർട്ട് ഫോണുകളിലെ വമ്പന് ഗാലക്‌സി S24 വിപണിയിൽ സൃഷ്ടിച്ച തരം​ഗം തുടരാൻ സാംസങ്ങിന്റെ ഗാലക്‌സി S25. സാംസങ് എസ് 25, എസ് 25 +, എസ് 25 അൾട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോൺ എത്തുക. ജനുവരി 22ന് നടക്കുന്ന ഇവന്റിൽ ഫോൺ‌ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. […]