2024 പാരാലിമ്പിക്‌സ്; ചരിത്രത്തിലെ മികച്ച മെഡല്‍ നേട്ടവുമായി ഇന്ത്യ

പാരീസ്: 2024 പാരാലിമ്പിക്‌സിൽ ചരിത്രത്തിലെ മികച്ച സ്വര്‍ണ മെഡല്‍ വേട്ടയുമായി ഇന്ത്യ. അഞ്ച് സ്വര്‍ണ മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. പാരീസ് ഗെയിംസിന്‍റെ ഏഴാം ദിവസം ഇന്ത്യൻ സംഘം രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരമായി ഹർവീന്ദർ സിങ് മാറി.

ക്ലബ്ബ് ത്രോ താരം ധരംബീറും റെക്കോർഡ് ഫിനിഷിങ് ആണ് നടത്തിയിരുന്നത്. ലോക ചാമ്പ്യനായ ഷോട്ട്പുട്ട് താരം സച്ചിൻ സർജെറാവു ഖിലാരിയും മറ്റൊരു ക്ലബ് ത്രോ താരം പ്രണവ് സൂർമയും അവരുടെ ഇനങ്ങളില്‍ അസാമാന്യ പ്രകടനമാണ് കാഴ്‌ചവെച്ചത്. ഇരുവരും വെള്ളി മെഡലും കരസ്ഥമാക്കി. ഇവരുടെ അസാധാരണ പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ മെഡൽ നേട്ടം 24 ആയി ഉയർന്നു.

അഞ്ച് സ്വർണവും ഒമ്പത് വെള്ളിയും 10 വെങ്കലവുമായി രാജ്യം നിലവിൽ 13-ാം സ്ഥാനത്താണ്. പാരാലിമ്പിക്സില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. മൂന്ന് ദിവസത്തെ മത്സരം കൂടി ശേഷിക്കുമ്പോൾ ഇന്ത്യ മെഡല്‍ ഇനിയും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ടോക്കിയോയിൽ നടന്ന ഗെയിംസിൽ വെങ്കലത്തോടെ അമ്പെയ്ത്ത് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 33 കാരനായ ഹർവിന്ദർ, പോളണ്ടിൻ്റെ ലൂക്കാസ് സിസെക്കിനെ ഏകപക്ഷീയമായ ഫൈനലിൽ 6-0 ന് പരാജയപ്പെടുത്തി മെഡലിൻ്റെ നിറം മെച്ചപ്പെടുത്തി. തനിക്കും രാജ്യത്തിനുമായി ചരിത്രം എഴുതാൻ.

 

Be the first to comment

Leave a Reply

Your email address will not be published.


*