Keralam

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ; പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ലാ ജയിലിൽ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം റിഥം 2024 സംഘടിപ്പിച്ചു

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ഭിന്ന ശേഷി കലോത്സവം റിഥം 2024 സംഘടിപ്പിച്ചു. അതിരമ്പുഴ അൽഫോൺസാ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഇൻ ചാർജ്ജ് ഹരിപ്രകാശ് (വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ) ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഫസീന സുധീർ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി […]

Keralam

മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാനയ്ക്ക് സിനഡ് ആഹ്വാനം. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാൻമാർ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സർക്കുലറിൽ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും നിർദേശിച്ചു. സിറോ മലബാർ സഭയുടെ പുതിയ ആർച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ […]

Local

അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചു ചന്തക്കുളത്തിൽ അലങ്കാരങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാൽനാട്ടു കർമ്മം നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിക്കുന്നത്. അതിരമ്പുഴ പള്ളി വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സാജൻ പുളിക്കൽ, […]

Music

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലർച്ചെ 2.30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ്. 1975 ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്നോ […]

India

ഇന്ന് ദേശീയ കരസേനാ ദിനം; ധീര സൈനികരുടെ പോരാട്ടത്തിന്റെയും ത്യാ​ഗത്തിന്റെയും ദിനം

Sunu Valampulithara രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനമാണിന്ന്. ദേശീയ കരസേനാ ദിനം (Indian Army Day). സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്‌ക്കായാണ് രാജ്യം ജനുവരി 15 […]

Local

ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു

മാന്നാനം: ” ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നതിന്റെ പ്രചരണാർത്ഥം മാന്നാനം മേഖല കമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു. വേലംകുളം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം […]

Keralam

ബാധ്യത തീര്‍ക്കാന്‍ മറ്റുവഴിയില്ല; പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഭൂമി വിൽക്കാൻ കേരള സർക്കാർ

കൊച്ചി: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡ് ഭൂമി വിൽക്കാൻ ഒരുങ്ങുന്നു. എറണാകുളം കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ സ്ഥലമാണ് വിൽപ്പനക്ക് വെച്ചത്. വ്യവസായ വകുപ്പിന്റെ അംഗീകാരം ലഭിച്ചതോടെ വില്പന പരസ്യം ദേശീയ,അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സർക്കാർ വെബ്സൈറ്റായ ഇ […]

Keralam

സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബിയും; ബില്ലടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപാനങ്ങളുടെ ഫ്യുസൂരും

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങൾ ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ അനുമതി തേടി കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്. എന്നാൽ ബോർഡിന് കുടിശ്ശിക വരുത്തിയ സർക്കാർ ആശുപ്രതികളുടെ വൈദ്യുതി വിച്ഛേദിക്കില്ല. വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഫ്യൂസ് […]

Keralam

കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം; കനത്ത നാശനഷ്ടം

കൊല്ലം: കൊല്ലം കാവനാട് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തം. പെയിന്റുകളും പിവിസി പൈപ്പുകളും ഇലക്ട്രിക് ഉപകരണങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. കട ഏതാണ്ട് പൂർണമായി കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്ക് തീ പിടിച്ചിട്ടില്ല. അഗ്നിശമന സേന നടത്തിയ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. അഞ്ചു […]