Local

എംജി സർവകലാശാലയിലെ മരങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ക്യുആർ കോഡ് സംവിധാനം

അതിരമ്പുഴ: മഹാത്മാ ഗാന്ധി സർവകലാശാലാ ക്യാംപസിലെ മരങ്ങളുടെ വിശദ വിവരങ്ങളറിയാൻ ഇനി ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. മരങ്ങളിൽ പേരും ക്യുആർ കോഡും ഉൾപ്പെടുന്ന ബോർഡുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. ക്യാംപസിൽ 156 ഇനങ്ങളിൽ പെട്ട 3731 മരങ്ങളുണ്ടെന്നാണ് കണക്ക്. പലയിനങ്ങളിലും പെട്ട മരങ്ങൾ നിരവധി എണ്ണമുണ്ട്. […]

Music

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അതെ (92) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 5.30ന് പുണെയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് […]

Keralam

കേന്ദ്രസര്‍ക്കാര്‍ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച ചെയ്യും.  ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,  പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് […]

Keralam

നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ

നടി നിഖിലാ വിമലിനെ വീട്ടിലെത്തി മനുഷ്യച്ചങ്ങലക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ രഞ്ജിത്ത് എ ആർ, മീനു സുകുമാരൻ, എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ അഡ്വ. മനീഷാ രാധാകൃഷ്ണൻ എന്നിവരാണ് നടിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. റെയിൽവേ […]

Local

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു. രാവിലെ നടന്ന സ്കൂൾ വാർഷികം മാന്നാനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി ഉദ്ഘാടനം ചെയ്തു. ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ അധ്യക്ഷത വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന യാത്രയയപ്പു സമ്മേളനം എം. […]

Keralam

അന്താരാഷ്ട്ര കായിക ഉച്ചകോടി: ‘ടൂർ ഡി കേരള’ സൈക്ലത്തോണിന് തുടക്കം

സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോണിനും വിളംബര ജാഥക്കും തുടക്കമായി. കാസർഗോഡ് കളക്ടറേറ്റിൽനിന്നും ആരംഭിച്ച സൈക്ലത്തോൺ ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്തു. […]

Food

പഫ്‌സ് കഴിച്ച് ഭക്ഷ്യ വിഷബാധ: ബേക്കറി ഉടമ അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; ഉപഭോക്തൃ തർക്ക പരിഹാര കോടതി

കൊച്ചി: പഫ്സ് കഴിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. എറണാകുളം, മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥൻ, നിധി എന്നിവർ സമർപ്പിച്ച […]

District News

പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിച്ചത് മാസപ്പടിക്ക് വേണ്ടി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രത്തിന് ബലക്ഷയമുണ്ട് എന്ന് വരുത്തി തീർത്ത് കോട്ടയത്തെ എംപിമാർക്ക് താല്പര്യമുള്ളയാളിന്റെ കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റി സ്ഥാപിക്കാനും മാസപ്പടി കൈപ്പറ്റാനും വേണ്ടിയുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. നിലവിൽ പാസ്പോർട്ട് സേവാ കേന്ദ്രം […]

District News

പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ തീപിടിത്തം; 50 ലക്ഷം രൂപയുടെ നാശനഷ്ടം

പാലാ: പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ തീപിടിത്തം. രാവിലെ 9.30ന് ശരവണ ഭവൻ റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നാൽപതോളം പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. ശരവണ ഹോട്ടലിലെ സീലിങ്, ഗ്ലാസ്, എസി തുടങ്ങിയവ കത്തിനശിച്ചു. എണ്ണയ്ക്കു തീ പിടിച്ചാണ് […]

Keralam

മകരപ്പൊങ്കൽ: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് ജനുവരി 15 ന് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവ്വീസും സൗത്ത് വെസ്റ്റേൺ […]