
Month: January 2024


ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്
ആപ്പിളിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള മൈക്രോസോഫ്റ്റിന്റെ റെഡ്മണ്ടിന്റെ ഓഹരികളിൽ 1.5 ശതമാനത്തിന്റെ വർദ്ധന രേഖപ്പെടുത്തിയതോടെ വിപണി മൂല്യം 2.888 ട്രില്യൺ ഡോളറായി ഉയർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് നിക്ഷേപകരെ ആകർഷിച്ച ഘടകം. ആപ്പിളിന്റെ മൂല്യത്തിൽ 0.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതോടെ ആകെ മൂല്യം […]

കൊല്ലത്ത് അച്ഛനും മക്കളും മരിച്ച നിലയില്‍; മക്കളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് നിഗമനം
കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. ജവഹർ നഗർ സ്വദേശി ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്. കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയിലാണ് സംഭവം. അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ മൃതദേഹം ഹാൻഡ് […]

അബ്രഹാം ഓസ്ലര്; തിരിച്ചുവരവ് ഗംഭീരമാക്കി ജയറാം; എക്സ്ട്രാ ഷോകളുമായി ആദ്യ ദിനം
ജയറാമിന്റെ തിരിച്ചുവരവ് ചിത്രം ആയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന് മിഥുന് മാനുവല്‍ തോമസ് തന്റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായ അഞ്ചാം പാതിരായ്ക്ക് ശേഷം ഒരുക്കുന്ന ചിത്രം എന്നതും അതില്‍ ജയറാം നായകനാവുന്നു എന്നതുമായിരുന്നു ചിത്രത്തിന്റെ സവിശേഷത. മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുമെന്ന സൂചന കൂടി […]

വീട്ടമ്മയ്ക്കെതിരെ അശ്ലീല പരാമർശം; വാട്സ്ആപ്പിനെതിരെ കോടതിയലക്ഷ്യ നടപടി; രാജ്യത്താദ്യം
തിരുവനന്തപുരം: വാട്സ്ആപ്പിനെതിരെ കോടതിയലക്ഷ്യ നടപടി. വാട്സ്ആപ്പ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് നടപടി. വാട്സ്ആപ്പിന്റെ ഇന്ത്യൻ മേധാവിക്കെതിരെ പോലിസ് നോട്ടീസ് നൽകി. രാജ്യത്ത് ആദ്യമായാണ് വാട്സ്ആപ്പിനെതിരെ ഇത്തരമൊരു നടപടി. തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. അശ്ലീല പരാമർശം സംബന്ധിച്ച് ഇവർ […]

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്
വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. തെലങ്കാനയില്‍ ദോഷകരമായ മെഹന്ദി കോണുകൾ നിർമിച്ച് വില്പന നടത്തിയ മെഹന്ദി നിര്‍മാണ യൂണിറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിന്തറ്റിക് ഡൈ ആയ പിക്രാമിക് ആസിഡ് ഉപയോഗിച്ച് മെഹന്ദി കോണുകൾ […]

ഏറ്റുമാനൂർ അടിച്ചിറയിൽ പ്രവാസി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ
ഏറ്റുമാനൂർ: അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ് വീടിന്റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. […]

പൊങ്കൽ: യശ്വന്ത്പുർ- കൊച്ചുവേളി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യശ്വന്ത്പുരിനും കൊച്ചുവേളിക്കും ഇടയിലാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. യശ്വന്ത്പുർ-കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷൽ ശനി രാത്രി 11.55 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടും. ഞായറാഴ്ച വൈകിട്ട് […]

കിഫ്ബി മസാലബോണ്ട് കേസ്; തോമസ് ഐസക് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു. മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഈ മാസം ഒന്നിനാണ് ഇ […]

‘ചിലവ് ചുരുക്കല്‍’; ഗൂഗിളില്‍ കൂട്ടപിരിച്ചുവിടല്‍, ജോലി നഷ്ടമായത് നൂറുകണക്കിന് തൊഴിലാളികള്‍ക്ക്
നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഹാര്ഡ്വെയര്, വോയിസ് അസിസ്റ്റന്റ്, എന്‍ജിനീയറിങ് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ആറു ശതമാനം ജീവനക്കാരെ (12,000)പേരെ പിരിച്ചുവിടുമെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. […]