Keralam

ബാങ്കിലടക്കാനുള്ള ബിവറേജസിന്റെ 81 ലക്ഷം തട്ടി; ഏഴ് ജീവനക്കാർക്കെതിരെ നടപടി

പത്തനംതിട്ട: കൂടൽ ബിവറേജസിന്റെ ചില്ലറ വിൽപ്പന ശാലയിൽ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്കെതിരെ നടപടി. ഔട്ട്ലറ്റ് മാനേജർ കൃഷ്ണ കുമാർ, ശൂരനാട് സ്വദേശിയും എൽഡി ക്ലാർക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു.അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതാണ് വിവരം. […]

District News

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ നാളെ

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ വെള്ളിയാഴ്ച നടക്കും. പകൽ പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ എരുമേലി കൊച്ചമ്പലത്തിൽനിന്ന്‌ തുടങ്ങും. ദേഹം മുഴുവൻ വർണങ്ങളിൽ മുങ്ങി ചെണ്ടമേളത്തിന്റെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരനനമൊരുടേയും അകമ്പടിയോടെ സംഘം പേട്ടതുള്ളി എരുമേലി വാവര് പള്ളിയുടെ കവാടത്തിലെത്തും. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി […]

Travel and Tourism

ഹോട്ടലുകളില്‍ ഡ്രൈവര്‍മാര്‍ക്കും സൗകര്യം ഉറപ്പാക്കും; പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടാക്സി, ഓട്ടോറിക്ഷ യൂണിയനുകളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനുകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്ന […]

Health

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് […]

Keralam

നിമിഷ തമ്പി വധക്കേസ്; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് കോടതി ശിക്ഷിച്ചത്. പറവൂർ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈ 30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ […]

Keralam

രാഹുലിനെതിരായ ഗോവിന്ദന്റെ പരാമർശം മനുഷ്യത്വവിരുദ്ധം; സാഡിസ്റ്റ് ചിന്തയെന്ന് യൂത്ത് കോൺഗ്രസ്‌

രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാമർശത്തിൽ എം വി ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യം ലഭിക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും കോടതി അത് തള്ളിയെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍റെ  പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ്‌ രൂക്ഷ വിമർശനമാണ് നടത്തിയിട്ടുള്ളത്. ഗോവിന്ദന്‍റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ […]

Keralam

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെക്ഷൻ കോടതി ഈ മാസം 17 പരിഗണിക്കും

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഈ മാസം 17 പരിഗണിക്കാൻ ജില്ലാ സെക്ഷൻ കോടതി. ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) തള്ളിയിരുന്നു. പിന്നാലെ ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് […]

Keralam

സ്വര്‍ണ വില ഇടിയുന്നു; 9 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

കൊച്ചി: സ്വര്‍ണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്ന് (11/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5760 ആയി. ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില […]

Keralam

നിയമസഭാ സമ്മേളനം പുന:ക്രമീകരിക്കണം; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കി

നിയമസഭ സമ്മേളനം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യ മന്ത്രിക്കും കത്ത് നല്‍കി. കെ.പി.സി.സിയുടെ രാഷ്ട്രീയ ജാഥ നടക്കുന്നത് ചൂണ്ടി കാട്ടിയാണ് പ്രതിപക്ഷം കത്ത് നല്‍കിയിരിക്കുന്നത്.  പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും കൂടിയുള്ള കെപിസിസിയുടെ ലോക്സഭാ പ്രചാരണ ജാഥ ഫെബ്രുവരി അഞ്ച് മുതൽ 25വരെ നടക്കുകയാണ്. ഈ ജാഥ കണക്കിലെടുത്ത് […]

India

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം; ജനുവരി 12-ന് തുറന്നുകൊടുക്കും

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പാലം ജനുവരി 12-ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വലിയ വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ആറുവരി പാതയില്‍, ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കാര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്, മിനിബസുകള്‍, ടു ആക്‌സില്‍ ബസുകള്‍ […]