District News

മകരവിളക്ക്‌; കോട്ടയത്തുനിന്ന്‌ കൂടുതൽ കെഎസ്‌ആർടിസി 
ബസുകൾ

കോട്ടയം:  മകരവിളക്ക്‌ ഉത്സവത്തിന്റെ തിരക്ക്‌ നിയന്ത്രിക്കാൻ നടപടികളുമായി കെഎസ്‌ആർടിസി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ കോട്ടയം, എരുമേലി എന്നിവിടങ്ങളിൽനിന്ന്‌ കൂടുതൽ സർവീസുകൾ കെഎസ്‌ആർടിസി ഏർപ്പെടുത്തും. മണ്ഡലകാലത്ത്‌ 50 ബസുകളാണ്‌ കോട്ടയത്തുനിന്ന്‌ സർവീസ്‌ നടത്തിയത്‌. ഇത്‌ കൂടാതെ തിരക്കുള്ള വാരാന്ത്യങ്ങളിൽ പത്ത്‌ ബസുകളും സ്‌പെഷ്യൽ ട്രെയിനുകൾ വരുന്ന സമയങ്ങളിൽ ലൈനിലുള്ള ബസുകളും […]

Keralam

അധ്യാപകന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി 13 വർഷത്തിനു ശേഷം കണ്ണൂരില്‍ പിടിയില്‍

കൊച്ചി: തൊടുപുഴയിൽ അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. പ്രതി സവാദിനെ കണ്ണൂരിൽ നിന്നാണ് എൻഐഎ അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 13 വർഷങ്ങൾക്ക് ശേഷമാണ് പിടികൂടുന്നത്. ചോദ്യപേപ്പർ വിവാദത്തെത്തുടർന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ […]

Keralam

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തില്‍ അങ്കമാലി വരെ; എയര്‍പോര്‍ട്ടിലേക്ക് ലിങ്ക് ലൈന്‍

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് പാത നീട്ടുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി എയർപോർട്ടിലേക്ക് ലിങ്ക് ലൈനും നിർമിക്കും. വിമാനത്താവളത്തിൽ ഭൂമിക്കടിയിലാണ് സ്റ്റേഷൻ പ്ലാൻ ചെയ്യുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിലവിലുള്ള മെട്രോയുടെ എക്സ്റ്റൻഷൻ തന്നെയായിരിക്കും മൂന്നാം ഘട്ടത്തിലും […]

Entertainment

ഗാന​ഗന്ധർവൻ @ 84; യേശുദാസിന് ആശംസകളുമായി സം​ഗീത ലോകം

ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. മലയാളി കാലങ്ങളായി ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം ആ ശബ്ദം കേട്ട്. നമ്മുടെ പ്രണയത്തിലും സന്തോഷത്തിലും വിരഹത്തിലും വേദനയിലുമെല്ലാം ഒപ്പമുണ്ട് ആ ശബ്ദം. മനുഷ്യർ മാത്രമല്ല ഈശ്വരന്മാർക്കും ഉറങ്ങാൻ വേണം ഗന്ധർവ്വ സ്വരമാധുരി. സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന […]

Local

അതിരമ്പുഴ പള്ളി തിരുനാൾ; നവദിന തിരുനാളൊരുക്കം നാളെ മുതൽ

അതിരമ്പുഴ : അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവദിന മധ്യസ്ഥ പ്രാർഥനയും വിശുദ്ധ കുർബാനയും ബുധനാഴ്‌ച ആരംഭിക്കും. ഈ മാസം 10 മുതൽ 18 വരെ ദിവസവും രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും ലദീഞ്ഞ്, മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. […]

World

ഗബ്രിയേല്‍ അറ്റല്‍ ഇനി ഫ്രാന്‍സിന്റെ നായകന്‍; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 34കാരനായ ഗബ്രിയേല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ലോറന്റ് ഫാബിയസായിരുന്നു ഇതിന് മുന്‍പ് ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 1984ല്‍ 37-ാം വയസിലായിരുന്നു ലോറന്റിനെ ഫ്രാങ്കോയിസ് മിറ്ററാന്‍ഡ് പ്രധാനമന്ത്രിയായി നിയമിച്ചത്. […]

Keralam

അനിയന്ത്രിത തിരക്ക്; ശബരിമല സന്നിധാനത്തെ കൈവരി തകർന്നു

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും  ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക്  ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. തകര്‍ന്ന വേലിക്ക് പകരം തിരക്ക് നിയന്ത്രിക്കാൻ നിലവിൽ കയറ് കെട്ടിയിരിക്കുകയാണ്.

Keralam

ഗവർണർക്കെതിരെ തെരുവു യുദ്ധം പ്രഖ്യാപിച്ച് എൽഡിഎഫ്; ഇടുക്കിയിൽ ഹർത്താൽ

തിരുവനന്തപുരം: നിയമസഭ ഏകകണ്ഠമായി സെപ്റ്റംബറിൽ പാസ്സാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർക്കെതിരായ ഇടത് പ്രതിഷേധത്തിന്‍റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻറെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം. 64 […]

Banking

യുപിഐ ആപ്പുകള്‍ സുരക്ഷിതമാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ

ദൈംദിനം ജീവിതത്തില്‍ യുപിഐ പേയ്‌മെന്റ് നടത്താത്തവര്‍ ഇപ്പോള്‍ വളരെ വിരളമാണ്. പണം ചെലവാക്കേണ്ടിടത്തെല്ലാം യുപിഐ വഴിയാണ് ഭൂരിപക്ഷം പേരും ട്രാന്‍സാക്ഷന്‍ നടത്തുന്നത്. യുപിഐ വഴിയുള്ള തട്ടിപ്പുകളും അതുകൊണ്ടുതന്നെ സജീവമാണ്. ഇത്തരം കബളിപ്പിക്കലുകളില്‍നിന്ന് രക്ഷനേടാനായി ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന് നല്ലതാണ്. കൂണുപോലെയാണ് യുപിഐ ആപ്പുകള്‍ ഇപ്പോള്‍ മുളച്ചുപൊങ്ങുന്നത്. പലതും വിശ്വാസയോഗ്യമല്ലാത്ത […]

World

വാടക ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നത്; ആഗോളതലത്തിൽ നിരോധിക്കണം; മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ഇറ്റലിയിൽ നിലവില്‍ […]