India

ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും പലയിടങ്ങളിലും മൂടൽ മഞ്ഞിനെത്തുടർന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഗതാഗതവും താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്.  #WATCH | Delhi: Visuals from AIIMS area as fog grips the national […]

Keralam

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡൽഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇടതു സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ ബാബു എംഎൽഎ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സ്വരാജിനോടും കെ […]

Movies

സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകും

സിനിമാ ചിത്രീകരണത്തിന് വേണ്ടി നിർമ്മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലാകും. ഭവനരഹിതരായ കുടുംബത്തിന്റെ സ്വപ്നമാണ് ‘അൻപോട് കൺമണി’ സിനിമയുടെ നിർമ്മാതാക്കൾ യാഥാർത്ഥ്യമാക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഒരുക്കിയ വീട് വാസയോഗ്യമാക്കി അർഹതപ്പെട്ട കുടുംബത്തിന് നിർമ്മാതാക്കൾ നൽകി. വീടിൻ്റെ താക്കോൽദാനം സുരേഷ് ഗോപി ഇന്നലെ നിർവഹിച്ചു. കോടികൾ ചെലവിട്ട് സെറ്റ് […]

Keralam

പൊലീസ് നടപടിയുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങള്‍ക്ക് പകര്‍ത്താം, മാന്യമായി പെരുമാറണം; ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ വീണ്ടും സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പൊലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതുജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ലെന്നും സർക്കുലറിലുണ്ട്. പൊലീസ് സേനാംഗങ്ങൾ പൊതുജനങ്ങളുമായി […]

India

ലോക്സഭാ തിരഞ്ഞെടുപ്പ്: യുപിയില്‍ 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; അഖിലേഷ് യാദവിന്റെ അപ്രതീക്ഷിത നീക്കം

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്പിയിലെ പ്രധാന നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തില്‍ കഴിഞ്ഞദിവസം തീരുമാനമായതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്ന ആദ്യ പാര്‍ട്ടിയാണ് എസ്പി. അഖിലേഷ് യാദവിന്റെ […]

World

സൈഫർ കേസ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫർ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വർഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് […]

Local

അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ യോഗം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെ. വി. ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  ജോസ് അമ്പലക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി മുഖ്യ പ്രഭാഷണം നടത്തി. […]

India

സിൽക്യാര തുരങ്കത്തിന്റെ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ച് തൊഴിലാളികൾ

ഡെറാഡൂൺ: ഉത്തരഖണ്ഡിലെ സിൽക്യാര തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിച്ചു. 41 തൊഴിലാളികൾ 17 ദിവസം തുരങ്കത്തിൽ കുടുങ്ങി കിടന്നെങ്കിലും അതിൽ ഭയന്ന് തൊഴിലിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്ന് തൊഴിലാളികൾ അറിയിച്ചു. ഓരോരോ തൊഴിലാളികളായി ടണലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ‘ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ വളരെ പ്രയാസകരവും […]

Keralam

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം; പ്രതികൾക്ക് വധശിക്ഷ

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേൾക്കാൻ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികൾ. ബിജെപി ഒബിസി […]

Local

വാഹനങ്ങൾക്ക്‌ വൈദ്യുതി: സാങ്കേതികവിദ്യയുമായി എംജി സർവകലാശാല

അതിരമ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽനിന്ന്‌ ഊർജം ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കി എംജി സർവകലാശാല. നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജി, പോളിമർ സയൻസ്‌, സ്‌കൂൾ ഓഫ്‌ എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌. വാഹനത്തിലെ ലൈറ്റുകളും മറ്റും പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ടയറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാൻ കഴിയും. […]