District News

യുഡിഎഫ് സ്ഥാനാർത്ഥിയായി കോട്ടയത്ത് മത്സരിക്കാൻ താത്പര്യമുണ്ട്; പി സി തോമസ്

കോട്ടയം:  കോൺഗ്രസുമായുളള സീറ്റ് ച‍ർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു. പാർലമെന്‍റിലെ അനുഭവ പരിചയം കോട്ടയത്തിന്‍റെ വികസനത്തിനായി […]

Keralam

ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കും; പി.സി ജോർജ്

കോട്ടയം: ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കുമെന്ന് പി.സി ജോർജ്. ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. നദിയിൽ തോട് ചേരുന്നു, അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. “ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി […]

Keralam

രഞ്ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ്: വിധി ഇന്ന്; കനത്ത സുരക്ഷ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസ് കൊലപാതക കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. രാവിലെ 11ന് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. […]

Keralam

സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

കൊച്ചി: സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലാണ് മോചിപ്പിച്ചത്. കപ്പലിൽ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയിൽനിന്നു 700 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. Swift response by #IndianNavy‘s Mission Deployed […]

Local

തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ മതിലിൽ യുഡിഎഫ് വെള്ളയടിച്ചു; ഏറ്റുമാനൂരിൽ തര്‍ക്കം

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകർ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളയടിച്ച മതിലിൽ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്തെ മതിലിലാണ് പ്രചാരണ വാചകം എഴുതിയത്.  തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് ജോസഫ് ഗ്രൂപ്പുകാർ […]

India

ബിഹാറിൽ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ

പട്ന‌: ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും. ആർജെഡിയും […]

Keralam

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും തള്ളി. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, കാര്യോപദേശക […]

India

യുഡിഎഫ് മാർച്ചിനു നേരെ കണ്ണീർവാതകം; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്സഭാ സെക്രട്ടേറിയറ്റ്

ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ എംപിമാരടക്കം പങ്കെടുത്ത തിരുവനന്തപുരത്തെ യുഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പൊലീസ് ടിയർഗ്യാസ് ഷെൽ എറിഞ്ഞ സംഭവത്തിൽ കേരള സർക്കാരിൽ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വസ്തുതാന്വേഷണ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്. എംപിമാരും മുതിർന്ന നേതാക്കളും നിരന്നിരുന്ന സ്റ്റേജിലേക്ക് […]

Travel and Tourism

മഞ്ഞില്‍ വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രിയില്‍

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മൂന്നാറില്‍ അതിശൈത്യം വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ […]

Local

അനധികൃത സ്വത്ത് സമ്പാദനം: കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

ഏറ്റുമാനൂർ: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവനെ സസ്പെൻഡ് ചെയ്തു. ഡോക്ടർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2013 മുതൽ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് […]