Keralam

പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതിയും തള്ളി

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതിയിലെ മുൻ ഗവ. പ്ളീഡർ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ […]

District News

കോട്ടയം ലോക്സഭാ സീറ്റിലെ തർക്കം: കോൺ​ഗ്രസിന് അതൃപ്തി; പിജെ ജോസഫ് ഇടപെടുന്നു

കോട്ടയം: പാർലമെൻറ് സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ പിജെ ജോസഫ് ഇടപെടുന്നു. സംഘടനാ തലത്തിൽ മോൻസ് ജോസഫിന് കൂടുതൽ പ്രാമുഖ്യം ഉറപ്പ് നൽകിക്കൊണ്ട് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്സഭാംഗമായാൽ ഭാവിയിൽ പാർട്ടി അധ്യക്ഷ പദവിയും ഫ്രാൻസിസ് ജോര്‍ജ് […]

Keralam

അംഗന്‍വാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ ഉയര്‍ത്തി

തിരുവനന്തപുരം: അംഗൻവാടി പ്രവർത്തകരുടെ വേതനം 1000 രൂപവരെ ഉയർത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പത്തു വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും വേതനം ആയിരം രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. 60,232 പേർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും […]

India

ബിഹാറില്‍ മഹാസഖ്യം വീണു; മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്ഭവനിലെത്തി രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഇതോടെ ആർജെഡി-ജെഡിയു- കോൺഗ്രസ് സഖ്യസർക്കാർ താഴെ വീണു. ബിജെപി- ജെഡിയു സഖ്യ സർക്കാർ ഇന്നു തന്നെ അധികാരമേൽക്കുമെന്നുമാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ബിഹാറിലേക്ക് തിരിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമണിയോടെ നഡ്ഡ പട്നയിലെത്തിച്ചേരും. വൈകീട്ട് […]

Health

‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി നീലക്കവറിൽ

കൊച്ചി: ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകൾ ബോധവൽക്കരണ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം നീലം കവറിൽ വിതരണം ചെയ്യണമെന്ന് ജില്ലാ […]

Keralam

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കും

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടം അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ആരാധനാലയങ്ങളിൽ ഈ ചട്ടം കർശനമാക്കിയതിനു പിന്നാലെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസൻസ് ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. […]

Health

അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ റോബോട്ടിക് സര്‍ജറിയിലൂടെ 23കാരിക്ക് ജനനേന്ദ്രീയം; കേരളത്തിലാദ്യം

കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ അവസ്ഥ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും […]

Keralam

ഗവർണർക്ക് ഇനി Z+ സുരക്ഷ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം രാജ്ഭവനെ അറിയിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. […]

India

സർക്കാരിനെ അട്ടിമറിക്കാൻ വീണ്ടും ബിജെപി നീക്കം; ഏഴ് എംഎൽഎമാർക്ക് 25 കോടിയും സീറ്റും; കെജ്‌രിവാൾ

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു. ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു […]

Technology

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം; നിര്‍ണായക കണ്ടെത്തലുമായി നാസ

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച കൂടുതല്‍ കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് റോവറാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ തടാകം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ (ജല സാന്നിധ്യം മൂലം ഉണ്ടാകുന്ന ഊറല്‍) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ജെറെസോ […]