District News

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിൽ; ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

മുൻ കേരള കോൺഗ്രസ്സ് നേതാവ് ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക്. ജോസ് കെ മാണിയിൽ നിന്ന് അംഗത്വം സ്വീകരിച്ചാണ് ജോണി നെല്ലൂർ തന്റെ വരവറിയിച്ചിരിക്കുന്നത്. ജോണി നെല്ലൂർ തറവാട്ടിലേക്ക് തിരിച്ചുവരികയാണെന്ന് അംഗത്വം നൽകിയശേഷം ജോസ് കെ മാണി പ്രതികരിച്ചു. ഇനിയും പല നേതാക്കൾ പാർട്ടിയിലേക്ക് മടങ്ങി വരും. […]

Keralam

എസ്എഫ്ഐ കരിങ്കൊടി: കാറിൽ നിന്നിറങ്ങി ​ഗവർണർ; കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം: കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ആരിഫ് മുഹമ്മദ് ഖാന്‍ പോലീസിനോട് കയര്‍ത്തു. തുടര്‍ന്ന് സമീപത്തെ കടയ്ക്ക് മുന്നില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസെടുക്കാതെ മടങ്ങില്ലെന്ന് നിലപാട് […]

Health

ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോർജ്

കൊച്ചി: ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി  മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത്  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ […]

Keralam

ആര്‍സിബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കില്ല; വാഹന പരേഡ് വിവാദത്തില്‍ മുഹമ്മദ് റിയാസ്

റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. അഭിവാദ്യം സ്വീകരിക്കാനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണെന്നും മന്ത്രി പ്രതികരിച്ചു. […]

Keralam

നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു; ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയിൽ ഹൈക്കോടതി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് രജിസ്ട്രാർ ടി.എ. സുധീഷ്, കോർട്ട് കീപ്പർ പി.എം. സുധീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. അസി. രജിസ്ട്രാർ ടി.എ സുധീഷാണ് നാടകം രചിച്ചത്. വൺ നാഷൻ, […]

Keralam

മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്നു; പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലാമം ഷാലോം പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആഴങ്കൽ മേലെ പുത്തൻവീട്ടിൽ ശ്യം കൃഷ്ണ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പ്രാർത്ഥനാലയത്തിനുള്ളിലെ പ്രയർ ഹാളിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനം നിർത്തുന്നതിന് കഴിഞ്ഞ ദിവസം ശ്യാമിനെ അമ്മയും സഹോദരിയും ഒരു സുഹൃത്തും […]

Keralam

10 വർഷത്തെ നിരോധനം നീക്കുന്നു; സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം, മാർച്ച് മുതൽ അനുമതി

10 വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ […]

District News

പാലായിലെ ബോര്‍ഡില്‍ ‘ക എം മാണി’ ; പരിശോധിക്കുമെന്ന് നഗരസഭ

കോട്ടയം: കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്. പാലാ ഈരാറ്റുപേട്ട റോഡിൽ സ്ഥാപിച്ച ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ ബോർഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ എം മാണി എന്നതിനു പകരം ‘ക എം മാണി ‘ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ബോർഡിൽ അക്ഷരത്തെറ്റും […]

Local

അത്ഭുത കാഴ്ചയൊരുക്കി അതിരമ്പുഴ വെടിക്കെട്ട്; വീഡിയോ കാണാം

അതിരമ്പുഴ: അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോന പള്ളിയിലെ  സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റേകി വ്യാഴാഴ്ച നടന്ന വെടിക്കെട്ട് ആകാശവിസ്മയം തീർത്തു. വൈകിട്ട് 8.45ന് ആരംഭിച്ച് 9.45 വരെ തുടർച്ചയായി നടന്ന വെടിക്കെട്ട് ജനം ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. തിരുനാൾ പ്രദക്ഷിണത്തിനും ആയിരങ്ങൾ പങ്കെടുത്തു. വലിയ പള്ളിയിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം ചെറിയ […]

Keralam

ആദ്യ കുടുംബശ്രീ പ്രീമിയം കഫേ അങ്കമാലിയില്‍; ഉദ്ഘാടനം നാളെ

കൊച്ചി: സംസ്ഥാന തലത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രീമിയം കഫേകൾ ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം അങ്കമാലിയിൽ ശനിയാഴ്ച പകൽ 11ന് തദ്ദേശമന്ത്രി എം ബി രാജേഷ് നടത്തും. അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻസിന് എതിർവശത്തായാണ് കഫേ. സംരംഭകർക്ക് വരുമാന വർധനയ്ക്കൊപ്പം ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ഉന്നത ഗുണനിലവാരമുള്ള […]