Keralam

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചുവയസ്സുകാരി മരിച്ചു; മരണകാരണം ഐസ്ക്രീം കഴിച്ചതെന്ന് സംശയം

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപ്രതിയിൽ കുട്ടിയെ എത്തിച്ചിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം തിരികെ അയച്ചു. എന്നാൽ, വീട്ടിലെത്തിയ കുട്ടി വൈകുന്നേരം […]

Keralam

മസാലബോണ്ട് കേസ്: ഹർജി ഇന്നും ഹൈക്കോടതി പരിഗണിക്കും

എറണാകുളം: കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ തോമസ് ഐസക്കിന്റെ ഹർജി ഹൈക്കോടതി ഇന്നും പരിഗണിക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സമൻസ് നൽകിയിരിക്കെയാണ് ഇന്ന് വീണ്ടും ഹർജി പരിഗണിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഇന്നലെ കോടതി പറഞ്ഞിരുന്നു. കേസ് […]

District News

കോട്ടയത്ത് തോമസ് ചാഴികാടന്‍; ലോക്സഭയിലേക്ക് ആദ്യ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം)

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് (എം). കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇതോടെ, ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കേരളത്തില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) മാറി. […]

District News

കോട്ടയം ജില്ല ചുട്ടുപൊള്ളുന്നു: പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു; സൂക്ഷിക്കാം

കോട്ടയം: കോട്ടയം ജില്ല ചുട്ടുപൊള്ളുമ്പോൾ പാടത്തും പറമ്പിലും തീപിടിക്കുന്നതിന്റെ എണ്ണവും കൂടുന്നു. ഫയർഫോഴ്‌സ്‌ ഓഫീസിലേക്ക്‌ തീപിടിത്തം അറിയിച്ച്‌ ദിനംപ്രതി നിരവധി ഫോൺ കോളുകളാണെത്തുന്നത്‌. ചൂടുകൊണ്ട്‌ സ്വയം തീപിടിക്കാം, എന്നാൽ അശ്രദ്ധമായും സുരക്ഷിതമല്ലാതെയും ചപ്പുചവറുകൾക്ക്‌ ഇടുന്ന തീ ജീവൻ വരെ നഷ്ടപ്പെടുത്താം. തീ ഇടുമ്പോൾ സുരക്ഷാസംവിധാനങ്ങൾ അടുപ്പിച്ച്‌ വേണം ചെയ്യേണ്ടതെന്ന്‌ […]

Keralam

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിൽ സ്ഫോടനം, ഒരാൾ മരിച്ചു,16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.  തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ […]

District News

കേരള കോണ്‍ഗ്രസ് എം നേതൃയോഗം ഇന്ന്; സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാൻ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും. കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടിയിൽ ഉണ്ടായിട്ടുള്ള […]

Keralam

നിയമസഭാ സമ്മേളനം ആരംഭിച്ചു; ബജറ്റ്‌ ചർച്ചയ്‌ക്ക്‌ തുടക്കമാവും

തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി ചർച്ചയ്‌ക്കുള്ള മറുപടി പറയും. തുടർന്ന്‌ വോട്ട്‌ഓൺ അക്കൗണ്ട്‌ പാസാക്കി നിയമസഭ സമ്മേളനം പിരിയും. സിപിഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യ, റവന്യു, […]

India

വീണയ്ക്ക് ഇന്ന് നിർണായകം; എസ്‌എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ചിന് മുന്നിലാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഐ ടി കമ്പനിയായ എക്സാലോജിക്കിനെതിരായ […]

Keralam

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി 11.30ഓടെ ബാർ […]

Keralam

ഇടുക്കിയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

തൊടുപുഴ: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു.തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്. അയൽവാസിയായ ശശികുമാറാണ് തീകൊളുത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ഉടുമ്പൻചോലയിലെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവദിവസം ഉച്ചയ്ക്ക് ഏലയ്ക്ക […]