Keralam

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്ക് പറഞ്ഞു; വൈദ്യുതി ടവറില്‍ കയറി പതിനാലുകാരന്റെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തിൽ വൈദ്യുതി ടവറിൽ കയറി പതിനാലു വയസുകാരന്റെ ആത്മഹത്യാ ഭീഷണി. ഒടുവിൽ അഗ്നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്. തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. വീട്ടുകാരെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥി 220 കെവി ലൈൻ കടന്നുപോകുന്ന […]

Keralam

ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതിയിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. രാവിലെ 11ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി -2 ആണു കേസ് പരിഗണിക്കുന്നത്. ആയിരത്തോളം പേജുകൾ വരുന്ന കുറ്റപത്രം അന്വേഷണോദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസ് ആകും സമർപ്പിക്കുക. സഹോദരനൊപ്പം വീട്ടിലേക്ക് […]

World

ഗാസ സമാധാന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി; ഹമാസിന്റെ വെടിനിർത്തൽ കരാർ തള്ളി നെതന്യാഹു

ഹമാസ് മുന്നോട്ടുവച്ച വെടിനിർത്തൽ കരാറിനുള്ള നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റലിജിൻസ് മേധാവികളുമായി നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു കഴിഞ്ഞ ദിവസം ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ചത്. 135 ദിവസം നീണ്ട മൂന്നുഘട്ടമായുള്ള വെടിനിർത്തൽ […]

Keralam

വാട്ടര്‍ കണക്ഷന്‍ വിഛേദിക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണം; സര്‍ക്കുലര്‍

തിരുവനന്തപുരം: ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോൾ നടപടിയെക്കുറിച്ച് 24 മണിക്കൂർ മുൻപ് ഫോണിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ നിർബന്ധമായും അറിയിക്കണമെന്ന് ജല അതോറിറ്റി എംഡിയുടെ സർക്കുലർ. പണമടയ്ക്കാത്തതിനും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തതിനും ഉപയോക്താക്കളുടെ വാട്ടർ കണക്ഷൻ വിഛേദിക്കേണ്ടി വരുമ്പോഴാണ് ജീവനക്കാർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും സർക്കുലറിൽ പറയുന്നു. കുടിശിക […]

India

കേന്ദ്ര അവഗണന: ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിഷേധം ഇന്ന്

ദില്ലി: കേന്ദ്ര സർക്കാർ അവ​ഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃ‍ത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും […]

India

‘എല്ലാവര്‍ക്കും തുല്യ അവകാശം’; ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്

ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. നാലു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് ബില്‍ നിയമ സഭയുടെ അംഗീകാരം നേടുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ യുസിസി നിലവിലുള്ള ഗോവയ്ക്ക് […]

Technology

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ്ആപ്പ്

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങൾ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങൾ നൽകാൻ കോടതി വാട്സ്ആപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ വാട്സ്ആപ്പ് സെർവർ, ഫയൽ […]

India

സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ ‘ഭാരത്’ അരി വില്‍പ്പന തുടങ്ങി; കിലോ 29 രൂപ

വിലക്കയറ്റത്തിൽനിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേന്ദ്രസർക്കാരിന്റെ’ഭാരത്’ അരിവിൽപ്പന സംസ്ഥാനത്ത് ആരംഭിച്ചു. തൃശൂരിൽ 29 രൂപ നിരക്കിൽ ഇന്ന് 150 പാക്കറ്റ് പൊന്നി അരി വിൽപ്പന നടത്തി. നാഫെഡ്, നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ തുടങ്ങിയവർക്കാണ് വിതരണച്ചുമതല. മറ്റ് ജില്ലകളിലും അടുത്തദിവസം മുതൽ വാഹനങ്ങളിൽ […]

Keralam

പിഎസ്‍സി പരീക്ഷക്കിടെ ആൾമാറാട്ടം; പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി

കേരള സർവകലാശാല ലാസ്റ്റ് ​ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെ ആൾമാറാട്ടം നടന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. പരീക്ഷ ഹാളിനുള്ളിൽ ഹാൾടിക്കറ്റ് പരിശോധനക്കായി എത്തിയപ്പോളാണ് ഉദ്യോ​ഗാർത്ഥികളിലൊരാൾ ഇറങ്ങിയോടിയത്. തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാഹാളിലാണ് സംഭവം നടന്നത്. നേമം സ്വദേശിയാണ് പരീക്ഷ എഴുതേണ്ടിയിരുന്നതെന്ന് പിഎസ്‍സി അധികൃതർ വ്യക്തമാക്കി. അമൽജിത്ത് എന്നയാളുടെ ഹാൾടിക്കറ്റും ഐഡിയുമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നതെന്ന് […]

World

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്രബന്ധമില്ല; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ. ഇസ്രയേല്‍ ബന്ധത്തെക്കുറിച്ച് അമേരിക്കയുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ ശക്തമായ നിലപാട്. 2002-ലെ അറബ് സമാധാന സംരഭം മുതല്‍ പലസ്തീന്‍ വിഷയത്തില്‍ സൗദി അറേബ്യ ഉറച്ചുനില്‍ക്കുന്നു. പലസ്തീന്‍ രാജ്യം സൃഷ്ടിക്കപ്പെടുകയും സിറിയയുടെ ഗോലാന്‍ […]