Keralam

സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ എസ്എഫ്ഐയുമായി ചർച്ച; സിപിഎം നയത്തിൽ മാറ്റമില്ല; എം വി ​ഗോവിന്ദൻ

ബജറ്റിലെ സ്വകാര്യ-വിദേശ സർവ്വകലാശാല പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെമന്നും എംവി ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട് […]

Keralam

പ്രൊവിഡന്റ് ഫണ്ട് ലഭിച്ചില്ല; കൊച്ചി പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാംബ്ര സ്വദേശി ശിവരാമനാണ് മരിച്ചത്.  ഇന്നലെയാണ് സംഭവം. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. […]

Keralam

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ 57 എണ്ണം ലാഭത്തില്‍; ലാഭത്തില്‍ മുന്നില്‍ കെഎസ്എഫ്ഇ, ബെവ്‌കോ എട്ടാമത്

തിരുവനന്തപുരം: സംസ്ഥാനത്ത 131 പൊതുമേഖല സ്ഥാപനങ്ങളിൽ 57 എണ്ണം ലാഭത്തിലെന്ന് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട്. ബജറ്റ് രേഖകൾക്കൊപ്പം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് ഉള്ളത്. സംസ്ഥാനത്ത പൊതുമേഖല സ്ഥാപനങ്ങളിൽ 59 എണ്ണം നഷ്ടത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. കെഎസ്എഫ്ഇയാണ് കൂടുതൽ ലാഭമുണ്ടാക്കിയത്. 2021-22ൽ 105.49 കോടിയാണ് ലാഭമെങ്കിൽ […]

Health

സർക്കാർ ജീവനക്കാരുടെ മെഡിസെപ് പരിരക്ഷ; മുഴുവൻ പ്രീമിയം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കാതെ സർക്കാർ

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണണെന്നാണ് സംഘടനകളുടെ ആവശ്യം. […]

India

പൊതുപരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും ഒരു കോടി പിഴയും; ബില്‍ പാസാക്കി ലോക്‌സഭ

മത്സര പരീക്ഷകളിൽ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ നിയമനടപടി ഉറപ്പുവരുത്തുന്നത്തിനുള്ള പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ 2024 ലോക്സഭ പാസാക്കി. പൊതു പരീക്ഷകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നർക്കും ക്രമക്കേട് നടത്തുന്നവർക്കും കൂടിയത് 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് പബ്ലിക് എക്സാമിനേഷന്‍സ് ബില്‍ വ്യവസ്ഥ […]

India

ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി; ഇനി മെയ് 1ന്

ദില്ലി: എസ്.എന്‍.സി. ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നിൽ കേസ് ഇന്ന് വീണ്ടും വന്നിരുന്നു. കേസെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും […]

Keralam

ചാലക്കുടി വ്യാജ ലഹരി കേസ്; പ്രതി നാരായണ ദാസ് ഹൈക്കോടതിയിൽ, വ്യാജമായി പ്രതി ചേര്‍ത്തെന്ന് ഹര്‍ജി

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണി എന്ന വീട്ടമ്മയെ വ്യാജ ലഹരികേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതി  നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്സൈസ് വ്യാജമായി പ്രതി ചേർത്തുവെന്നും തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു.  ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹർജിയിൽ ആരോപിക്കുന്നു. ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് […]

Keralam

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നേരത്തെ നട അടയ്ക്കും

തൃശൂർ: ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലി ആയതിനാൽ ഇന്ന് ഉച്ചയ്ക്ക് 11.30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചാൽ വൈകീട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. നട അടയ്ക്കുന്ന സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ കഴിയില്ല. രാത്രി […]

Music

ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ ഗാനം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ ഓർമയായിട്ട് 2 വർഷം. 2022 ഫെബ്രുവരി 6ന് 92-ാം വയസിലാണ് 70 വർഷം നീണ്ട ആ സപര്യ അവസാനിച്ചത്. ഇന്ത്യൻ ചലച്ചിത്രഗാന ശാഖയെ ലതാജിക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താനാകും. ദുരിതങ്ങളുടെ കുട്ടിക്കാലത്ത് നിന്ന് ഇന്ത്യയുടെ വാനമ്പാടി എന്ന പദവിയിലേക്ക് പാടിക്കയറിയ ജീവിതമാണ് […]

Business

റി​സ​ര്‍വ് ബാ​ങ്ക് ന​ട​പ​ടി; പേ​ടി​എ​മ്മി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ള്‍

റി​സ​ര്‍വ് ബാ​ങ്ക് ന​ട​പ​ടി​യെ​ത്തു​ട​ർ​ന്ന് വ​ന്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഫി​ന്‍ടെ​ക് ക​മ്പ​നി​യാ​യ പേ​ടി​എ​മ്മി​നെ സ്വ​ന്ത​മാ​ക്കാ​ന്‍ രാ​ജ്യ​ത്തെ വ​ന്‍കി​ട കോ​ര്‍പ്പ​റേ​റ്റ് ഗ്രൂ​പ്പു​ക​ള്‍ ത​യാ​റെ​ടു​ക്കു​ന്നു.  ഫെ​ബ്രു​വ​രി 29ന് ​ശേ​ഷം നി​ക്ഷേ​പ​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ന്ന​തി​നും ബി​ല്‍ പേ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്തു​ന്ന​തും ഉ​ള്‍പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ള്‍ക്ക് പേ​ടി​എ​മ്മി​ന് റി​സ​ര്‍വ് ബാ​ങ്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ പേ​ടി​എ​മ്മി​ന്‍റെ വാ​ല​റ്റ് ബി​സി​ന​സ് നേ​ടാ​ന്‍ റി​ല​യ​ന്‍സ് […]