Banking

പേടിഎം, പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു

മുംബൈ: പേടിഎം പേയ്‌മെന്റ്സ് ബാങ്കുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. കമ്പനിയുടെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനത്തിന് അംഗീകാരം നൽകി.  ഇനി പുതിയ ബാങ്കുകളുമായി സഹകരിച്ച് പേടിഎമ്മിൻ്റെ ഇടപാടുകൾ തുടരാനാണ് നീക്കം.  ഈ മാസം 15 ന് ശേഷം പേടിഎം വാലറ്റിലേക്കും […]

Keralam

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ.  കോളേജിൽനിന്ന് ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആസിഫ് ഖാനെ കൊല്ലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.  ഇതോടെ കേസിൽ പോലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി എട്ടുപേർക്ക് വേണ്ടിയുള്ള […]

Movies

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന ‘സ്പിരിറ്റ്’ ; സന്ദീപ് റെഡ്‌ഡി വാങ്ക

തൻ്റെ പുതിയ ചിത്രം പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണെന്ന് സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക.  മറ്റ് ചാനലുകൾ പറയുന്ന പോലെ ഇതൊരു സൂപ്പർനാച്ചുറൽ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു ബോളിവുഡ് ചിത്രത്തിൻ്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്. അനിമലിൻ്റെ […]

Keralam

പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കും; അബ്ദുസമദ് സമദാനി

മലപ്പുറം: പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പൊന്നാനിയുടെ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനി.  ഒരു തവണകൂടി ഇന്ന് കേന്ദ്രം ഭരിക്കുന്നവർ അധികാരത്തിലെത്തിയാൽ ഉണ്ടാകുന്ന ദുരന്തത്തിനെക്കുറിച്ച് രാജ്യസ്നേഹികൾക്ക് ആശങ്കയുണ്ടെന്നും അതുണ്ടാവാതിരിക്കാനുള്ള വഴിയാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹംപ്രതികരിച്ചു. വളരെ ഗൗരവമുള്ള തിരഞ്ഞെടുപ്പാണ്.  രാജ്യത്തിന്റെ ദിശ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരു തവണകൂടി ഇന്ന് കേന്ദ്രം […]

Keralam

മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി അരക്കോടി അനുവദിച്ചു പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം:  മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യത്തെ കുറിച്ചുളള  മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് അരക്കോടി രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ്.  ഈ മാസം 26നാണ് മന്ത്രിമാരുടെ ബംഗ്ലാവുകളില്‍ അറ്റകുറ്റപ്പണികള്‍ക്കായി 48.91 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി പൊതുമരാമത്ത് വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.  ക്ലിഫ് ഹൗസ് ഉള്‍പ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം […]

Keralam

വൈസ് ചാന്‍സിലർ നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്, തുടർനടപടി തേടി സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തടഞ്ഞതോടെ വിസി നിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്.  സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും.  അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ […]

India

കാറോടിച്ചുള്ള ലോകയാത്രയ്ക്കിടെ മലയാളി യാത്രികന്‍ തായ്‌ലന്‍ഡില്‍ മരിച്ചു

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി (54)തായ്ലാന്‍ഡില്‍ വെച്ച് മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് കൊച്ചിയിലെത്തിക്കും. സംസ്‌കാരം ശനിയാഴ്ച നാലിന് പെരുമ്പാവൂര്‍ മുടക്കുഴ പഞ്ചായത്ത് ഓഫീസിനടുത്ത് ശ്രീ വൈദ്യനാഥം രസശാല അങ്കണത്തില്‍  നടക്കും. […]

Keralam

സന്തോഷ് ട്രോഫി; സര്‍വീസസിനെതിരേ കേരളം ഒരു ഗോളിന് മുന്‍പില്‍

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സര്‍വീസസിനെതിരേ കേരളം മുന്‍പില്‍.       സജീഷ് നേടിയ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്.  22-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖ് എടുത്ത ഒരു ഷോര്‍ട്ട് കോര്‍ണറില്‍ നിന്ന് അര്‍ജുന്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു കേരളത്തിന്റെ […]

Keralam

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം.  കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല.  2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു.  കേന്ദ്രം […]

Keralam

മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി; ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: മൂന്നാറില്‍ നിരാഹാര സമരം നടത്തുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.  ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ […]