Keralam

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുട്യൂബ് ചാനൽ അഭിമുഖത്തിലാണ് സത്യഭാമ വിവാദ പരാമർശങ്ങൾ നടത്തിയത്. പിന്നാലെയാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകി. ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് […]

Keralam

തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതി; തോമസ് ഐസക്കിന് താക്കീത്

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന് താക്കീത്. സർക്കാർ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് വരണാധികാരിയുടെ താക്കീത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വരണാധികാരി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തോമസ് ഐസക്കിൻ്റെ വിശദീകരണം കൂടി […]

Health

ഇടവിട്ടുള്ള മഴ; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം; വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ […]

Keralam

ഇ പോസ് മെഷീന്‍ തകരാര്‍; മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിയിരിക്കുന്നത്. ഇ പോസ് മെഷീന്‍ തകരാറിലായതാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്.  രാവിലെ 10 മണി മുതലാണ് തകരാര്‍ കണ്ടെത്തിയത്. മാര്‍ച്ച് മാസത്തെ റേഷന്‍ […]

Keralam

റിയാസ് മൗലവി വധക്കേസ്: മൂന്ന് ആർഎസ്എസ് പ്രവർത്തകരേയും വെറുതെവിട്ടു

കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവിയെ വധിച്ച കേസിലെ മൂന്നു പ്രതികളേയും വെറുതെവിട്ടു. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറഞ്ഞത്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് […]

India

ഡല്‍ഹി മുഖ്യമന്ത്രി: കെജ്‌രിവാളിന്റെ ഭാര്യ സുനിതയെന്ന് സൂചന; ചര്‍ച്ച സജീവം

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഭാര്യ സുനിത ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍. ഇതു സംബന്ധിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും ജയിലില്‍ ഇരുന്നു ഭരിക്കുമെന്നുമാണ് ആംആദ്മി പാര്‍ട്ടി പറയുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യത ലഫ്റ്റനന്റ് ജനറല്‍ വികെ സക്‌സേന […]

India

മാണ്ഡ്യയിൽ സുമലതയ്ക്ക് സീറ്റില്ല: പകരം മത്സരിക്കുക കുമാരസ്വാമി; അനുയായികളുടെ യോഗം വിളിച്ച് സുമലത

ബെംഗളുരു: കർണാടകയിലെ നിർണായകമായ മാണ്ഡ്യ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. മാണ്ഡ്യയിലെ സിറ്റിങ് എംപിയായ സുമലതയ്ക്ക് മാണ്ഡ്യയിൽ സീറ്റില്ല. മാണ്ഡ്യയിൽ കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മത്സരിക്കും. മാണ്ഡ്യ ലോക്സഭാ മണ്ഡലം ജനതാദൾ എസ്സിനായി ബിജെപി മാറ്റി വച്ചതാണ്. എന്നാൽ മാണ്ഡ്യയിൽ നിന്ന് തന്നെ മത്സരിക്കണമെന്ന […]

World

ബാള്‍ട്ടിമോര്‍ പാലം അപകടം; കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം

ന്യൂയോർക്ക്: അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്. […]

Keralam

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയ് മുതൽ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാൽ […]

World

ഇസ്രയേലിനെ കൈവിടാതെ അമേരിക്ക; ഫൈറ്റർ ജെറ്റുകളും ബോംബുകളുമുൾപ്പെടുന്ന ആയുധശേഖരം കൈമാറി

ബില്യൺ ഡോളറുകൾ വിലയുള്ള ഫൈറ്റർ ജെറ്റുകളും ബോംബുകളും ഉൾപ്പെടുന്ന ആയുധശേഖരം ഇസ്രയേലിനു കൈമാറി അമേരിക്ക. റഫയിൽ ഇസ്രയേൽ നടത്താൻ സാധ്യതയുള്ള സൈനിക നീക്കത്തിൽ പ്രത്യക്ഷമായി തന്നെ ആശങ്ക പ്രകടിപ്പിക്കുന്ന അമേരിക്കയാണ് ആയുധങ്ങളും ജെറ്റുകളുമുൾപ്പെടെ ഇസ്രയേലിനു എത്തിച്ചു നൽകുന്നതും. ഇപ്പോൾ ഇസ്രയേലിലേക്കെത്തിയ ആയുധ ശേഖരത്തിൽ 1800 എംകെ 84 ബോംബുകളും, […]