Keralam

ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

തൃശ്ശൂര്‍: ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റാത്ത നിര്‍ഭാഗ്യവാന്മാരുണ്ടെന്നും മാര്‍ റാഫേല്‍ തട്ടില്‍ പെസഹാദിന സന്ദേശത്തില്‍ പറഞ്ഞു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട താഴേക്കാട് സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ പെസഹാദിന ശുശ്രൂഷകള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ […]

Local

അതിരമ്പുഴ പള്ളിയിൽ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നാളെ

അതിരമ്പുഴ: വിശുദ്ധ കുരിശിൻ്റെ തിരുശേഷിപ്പ് പ്രതിഷ്‌ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നാളെ നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. കുരിശിൻ്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്നും കുരിശിൻ്റെ വഴി ആരംഭിച്ചു, ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം […]

Keralam

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ

ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. ജനവാസ മേഖലയിൽ കാട്ടാന പടയപ്പ കഴിഞ്ഞ ദിവസം തമ്പടിച്ചിരുന്നു. ദേവികുളം എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമാണ് രാത്രിയിൽ പടയപ്പ എത്തിയത്. രാത്രിയും പകലും ആർ ആർ ടി സംഘം പടയപ്പയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതേസമയം സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായി. സിങ്ക്കണ്ടം […]

India

ആഗ്ര കോടതിയിൽ താജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകി അഭിഭാഷകൻ

ആഗ്ര: താജ്മഹലിനെ ഹിന്ദുക്ഷേത്രമായ തേജോ മഹാലയയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ബുധനാഴ്ച സമർപ്പിച്ച ഹർജിയിന്മേൽ ഏപ്രിൽ 9 ന് കേസ് പരിഗണിക്കും. ശ്രീ ഭഗവാൻ ശ്രീ തേജോ മഹാദേവിൻ്റെ രക്ഷാധികാരിയായും യോഗേശ്വർ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവാ സംഘ് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ് വികാസ് […]

India

പ്രവൃത്തിദിനമായി ഈസ്റ്റര്‍ ഞായര്‍ പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ഇംഫാല്‍: ഈസ്റ്റര്‍ ഞായറാഴ്ചയായ മാര്‍ച്ച് 31 പ്രവൃത്തി ദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മാര്‍ച്ച് 30, 31 തീയതികളില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഉത്തരവിറക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി പൂര്‍ത്തികരിക്കുന്നതിനാണ് ഈ […]

Keralam

പയ്യോളിയില്‍ അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയില്‍ അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സുമേഷിനെ വീടിനടുത്തുള്ള റെയിൽവേ […]

India

ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു

ചെന്നൈ: സീറ്റു ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി എ. ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംഡിഎംകെ നേതാവായ ഗണേശമൂര്‍ത്തി ഡിഎംകെ ചിഹ്നത്തിലായിരുന്നു ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് […]

Health

വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ചവരുടെ എണ്ണത്തില്‍ വർദ്ധനവ്

തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് പനിയും, ചിക്കൻ പോക്സും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. ഡെങ്കി പനി പടരുന്നതും ആശങ്കയാകുന്നുണ്ട്. പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ദിവസവും നൂറിലധികം ആളുകള്‍ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ടെന്നാണ് കണക്കുകൾ […]

Keralam

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന്  103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു.  ഇന്നലെ വൈകീട്ട് 6 മുതൽ […]

India

എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഇന്റിഗോയുടെചിറകുരഞ്ഞു ; പൈലറ്റിനെതിരെ നടപടി

കൊൽക്കത്ത: ഇന്റിഗോ വിമാനത്തിൻ്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞ സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അന്വേഷണം തുടങ്ങി. ഇന്റിഗോ വിമാനത്തിൻ്റെ പൈലറ്റിനെ അന്വേഷണം മുൻനിർത്തി ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു രണ്ട് വിമാനങ്ങൾ അപകടകരമായത്ര അടുത്തേക്ക് വന്നത്. രണ്ട് […]