Schools

ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂൾ ഇനി ആധൂനിക നിലവാരത്തിൽ

കോതമംഗലം: ഇടമലക്കുടി ട്രൈബൽ യു പി സ്‌കൂളിലെ കുട്ടികളും ഇനി ആധൂനിക നിലവാരത്തിൽ പഠിക്കും. കൊച്ചിന്‍ ഷിപ്പ് യാഡിന്റെ സി എസ് ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ പി സ്‌കൂൾ […]

Keralam

കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ

തിരുവനന്തപുരം : കാലിക്കറ്റ്, സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച ഉത്തര‌വ് പുറത്തിറക്കി. നിയമനത്തിൽ യുജിസി നിയമനവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്കൃത വിസി ഡോ. എം.വി നാരായണൻ കാലിക്കറ്റ് വിസി എം.കെ ജയരാജ് എന്നിവരെയാണ് പുറത്താക്കിയത്. ഓപ്പൺ,ഡിജിറ്റൽ വി.സിമാരുടെ […]

Health

ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

രാത്രി ബാക്കിയാവുന്ന ചോറും പിന്നീട് ഉപയോഗിക്കാന്‍ അരിഞ്ഞു വെക്കുന്ന പച്ചക്കറിയുമൊക്കെ ഫ്രിഡ്ജില്‍ കയറ്റുന്നതിന് മുന്‍പ് ഒന്നു ശ്രദ്ധിക്കണം. കൂടുതല്‍ ദിവസം ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടമാകുകയും പകരം വിഷമയമാകുകയും ചെയ്യുന്നു. അവയുടെ ഘടനയിലും നിറത്തിലും മണത്തിലും രുചിയിലും മാറ്റം വരും ഏതൊക്കെ പച്ചക്കറികളാണ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതില്‍ നിന്നും […]

Entertainment

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ

തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്നേഹ പറയുന്നു. കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലാത്തതിനാൽ മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ […]

Keralam

വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍

വണ്ടൂര്‍ (മലപ്പുറം): വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍(34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ് വടപുറം താളിപ്പൊയില്‍ റോഡില്‍വെച്ച് പിടിയിലായത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. നൗഫലും സംഘവും നടത്തിയ […]

India

ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകന്‍ മരിച്ച സംഭവം: ജുഡീഷ്യല്‍ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഢ്: കര്‍ഷകസമരത്തിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പഞ്ചാബ് ആന്‍റ് ഹരിയാണ ഹൈക്കോടതി. ആക്റ്റിങ് ചീഫ്  ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, ജസ്റ്റിസ് ലപിത ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യക്തമായ കാരണങ്ങളുള്ളതിനാല്‍ അന്വഷണം പഞ്ചാബിനോ ഹരിയാണയ്‌ക്കോ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിനായി […]

Business

നത്തിംഗ് പുതിയ സ്‌മാർട്ട്‌ഫോൺ – 2എ പുറത്തിറക്കി.

കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിംഗ് പുതിയ സ്‌മാർട്ട്‌ഫോൺ – 2എ പുറത്തിറക്കി. ഉപഭോക്‌തൃ ആവശ്യങ്ങളെല്ലാം പരിഗണിച്ച് തയ്യാറാക്കിയ ഫോൺ തനത് പ്രോസസർ, അസാധാരണ 50 എംപി ഡ്യുവൽ പിൻ ക്യാമറ, എക്സ്ട്രാ ബ്രൈറ്റ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്പ്ലേ എന്നിവ ഉൾപ്പെടുന്നതാണ്. ഫോൺ 2എ മൂന്ന് മോഡലുകളിലായാണ് വിപണിയിലെത്തുന്നത്. […]

District News

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിലെ യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികളെ യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പ്രഖ്യാപിച്ചു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി അംഗീകരിച്ച  ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി : സാജു ഫിലിപ് (ചെയർമാൻ),  കുഞ്ഞ് പുതുശേരി( കൺവീനർ), ബോബി തുപ്പലഞ്ഞിയിൽ (സെക്രട്ടറി) കോട്ടയം: പി.കെ.അബ്ദുൾ സലാം (ചെയർമാൻ), എസ്.രാജീവ് (കൺവീനർ), ജോയ് ചെട്ടിശേരി […]

India

ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മു കശ്മീർ: ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 370 അനുഛേദത്തിൻ്റെ പേരിൽ കോൺ​ഗ്രസ് ജമ്മു കശ്മീരിലെ ജനങ്ങളെ പറ്റിച്ചു. കോൺ​ഗ്രസ് ഒരു കുടുബത്തിൻ്റെ താൽപര്യം മാത്രം നോക്കിയാണ് പ്രവർത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി. പ്രത്യേക പദവി […]

India

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലു ശതമാനം വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ. നാലു ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. ഡി.എ. നാലു ശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ എക്കണോമിക് അഫയേഴ്‌സ് (സി.സി.ഇ.എ.) അംഗീകരിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലു ശതമാനം വര്‍ധന നിലവില്‍ വരുന്നതോടെ […]