Banking

ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന്; ആര്‍ബിഐ

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് നല്‍കുമ്പോള്‍ ഇഷ്ടമുള്ള കാര്‍ഡ് നെറ്റ്‌വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താവിന് നല്‍കണമെന്ന് റിസര്‍വ് ബാങ്ക്.  നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക്, കാര്‍ഡ് പുതുക്കുന്ന ഘട്ടത്തിലും ഇഷ്ടമുള്ള നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കണമെന്നും ബാങ്കുകള്‍ക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ […]

Keralam

വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്കൂള്‍ പ്രിൻസിപ്പാള്‍.  കുട്ടി ഫിസിക്സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്നാണ് പ്രിൻസിപ്പാള്‍ പറയുന്നത്.  വിവിധ വിഷയങ്ങള്‍ തോറ്റ കുട്ടികളെ, പഠിക്കാൻ സമയം കിട്ടാൻ വേണ്ടിയാണ് പരീക്ഷ എഴുതിക്കാത്തതെന്നും പ്രിൻസിപ്പാള്‍.  മാര്‍ച്ചില്‍ മൂന്ന് വിഷയം എഴുതിക്കും, […]

Health

അശ്വഗന്ധയുടെ മിതമായ ഉപയോഗത്തിലൂടെ നമുക്ക് സംഭവിക്കാവുന്ന നല്ല മാറ്റങ്ങൾ

ആയുര്‍വേദത്തിലെ ഏറെ അറിയപ്പെടുന്നൊരു മരുന്നാണ് അശ്വഗന്ധ.  ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും അശ്വഗന്ധ ഉപയോഗിക്കാറുണ്ട്.  എന്നാല്‍ ഇത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്.  ഇത്തരത്തില്‍ അശ്വഗന്ധ മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പല പോസിറ്റീവ് ആയ മാറ്റങ്ങളും നമ്മളില്‍ സംഭവിക്കാം.  ഇതെക്കുറിച്ചാണ് വിശദീകരിക്കുന്നത്.  ഇന്ന് മാനസികസമ്മര്‍ദ്ദം അഥവാ […]

Keralam

വിവാദ സ്വാമി സന്തോഷ് മാധവന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി : വിവാദ സ്വാമി സന്തോഷ് മാധവന്‍ (50) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വയം സന്യാസപരിവേഷം ചാര്‍ത്തിയ സന്തോഷ് മാധവന്‍ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളില്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവന്‍ ജീവിച്ചിരുന്നത്. […]

District News

കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം : അമിതവേഗത്തിൽ  എത്തിയ കെഎസ്ആർടിസി ബസ് കണ്ടു വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ  കടയിലേക്ക് ഇടിച്ചു കയറി. കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ തരംഗ സിൽക്‌സ് എന്ന വസ്ത്ര വ്യാപാരശാലയിലേക്കാണ് കാർ ഇടിച്ചു കയറിയത്. യുവതിയാണ് കാർ ഓടിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു സംഭവം. […]

India

അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യത്തെ വിവിധ മെട്രോകളുടെ വികസന പദ്ധതികളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ചതിനൊപ്പമാണ് കൊല്‍ക്കത്ത മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തത്.  ഇതിന് ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യാനും മോദി […]

India

കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിന് 13600 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി സുപ്രീം കോടതി. കടമെടുപ്പ് അനുവദിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന വ്യവസ്ഥ വച്ച കേന്ദ്ര സർക്കാർ നടപടിയെ സുപ്രീം കോടതി വിമർശിച്ചു.  കേസുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വ്യക്തമാക്കി.  സംസ്ഥാനത്തിൻ്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.  പ്രശ്ന […]

Entertainment

2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. അതേസമയം സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്കോമുകളാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടത്. അതിനാൽ അവയെ സീരിയൽ വിഭാഗത്തിലുള്ള അവാർഡിനായി […]

Uncategorized

തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി

തൃശ്ശൂര്‍: തട്ടുകടയില്‍നിന്ന് രണ്ടുലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ പിടികൂടി. മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശി എസ്.കെ. സാബിറി(36)നെയാണ് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വില്‍പ്പന. പുതുക്കാട് എസ്.ഐ. ബി. പ്രദീപ് കുമാര്‍, ഡാന്‍സാഫ് എസ്.ഐ.മാരായ വി.ജി. സ്റ്റീഫന്‍, […]

Sports

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ധർമശാലയിൽ തുടക്കമാകും

ധർമശാല:  ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ധർമശാലയിൽ തുടക്കമാകും. സ്പിന്‍ പിച്ച് തന്നെയാണ് ഇവിടെ ഇരുകൂട്ടരേയും കാത്തിരിക്കുന്നതെന്ന് സൂചന. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്പിന്‍ പിച്ച് തയാറാക്കിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതിനോടകം തന്നെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. […]