World

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കളമൊരുങ്ങുന്നത് ട്രംപ്- ബൈഡന്‍ പോരിന്

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള 11 പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം.  15 സ്റ്റേറ്റുകളിലേക്ക് നടന്ന സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തില്‍ ഫലംവന്ന 11 ഇടത്തും ട്രംപ് വിജയിച്ചു. അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, […]

Movies

‘തങ്കമണി’ സിനിമ വിലക്കണമെന്ന ഹർജിയിൽ രഹസ്യ വാദം കേട്ട് ഹൈക്കോടതി

കൊച്ചി: ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി  മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍.  ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് […]

Keralam

കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം: കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം […]

Keralam

അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി

തൃശൂര്‍: അതിരപ്പിള്ളി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി.  ചാലക്കുടി- അതിരപ്പിള്ളി പാതയ്ക്കരികിലാണ് കാട്ടാന കൂട്ടം തമ്പടിച്ചിരിക്കുന്നത്. റോഡിന് 50 മീറ്റര്‍ അരികെ മാത്രമാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.  ആനകളെ തിരിച്ചുകയറ്റാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ ഇന്നലെ മാത്രം രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ […]

Movies

‘ഒരു സർക്കാർ ഉത്പന്നം’ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം. ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തര്‍ കാസര്‍കോട് […]

Keralam

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പുതിയ സ്റ്റേഷന്‍ ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

തൃപ്പൂണിത്തുറ: കൊച്ചി മെട്രോ സർവീസ് ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് […]

District News

പാലായിലെ കൂട്ടക്കൊല ഫേസ്ബുക്കിൽ കുടുംബഫോട്ടോ ഇട്ട ശേഷം; സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

പാലാ: പൂവരണി കൊച്ചുകൊട്ടാരത്ത് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടക്കൊല നടത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം ചൊവ്വ പുലർച്ചെ. നവമാധ്യമങ്ങളിൽ സജീവമായ ജയ്സൺ ഭാര്യയോടും മക്കളോടുമൊത്തുള്ള ചിത്രം തിങ്കൾ രാത്രി 11ന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിന്റെ ഉമ്മറത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രം മറ്റാരോ ആണ് […]

India

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ; ഉദ്ഘാടനം ഇന്ന്

നദിക്കടിയില്‍ കൂടിയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ബംഗാളിലെ കൊല്‍ക്കത്തയില്‍ ഹൂഗ്ലി നദിക്ക് അടിയില്‍ക്കൂടിയാണ് മെട്രോ കടന്നുപോകുന്നത്. ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ പതിനാറ് […]

Technology

മെറ്റാ സേവനങ്ങൾക്ക് തടസ്സം നേരിട്ടു; ഫേസ്ബുക്കും ഇൻസ്റ്റയും ഡൗൺ

മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റാഗ്രാം അടക്കമുള്ള അനുബന്ധ സേവനങ്ങൾക്കും തടസ്സമുണ്ടായി. എന്നാൽ വാട്‌സ്ആപ്പിന് പ്രതിസന്ധി നേരിട്ടിട്ടില്ല. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കാണ് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ സാധിക്കാതെ വന്നത്. ഉപയോഗത്തിനിടെ സെഷൻ എക്‌സ്പയേർഡ് എന്ന് കാണിച്ച് ലോഗ് […]

District News

കാരിത്താസ് റെയിൽവേ മേൽപ്പാലം ഉദ്ഘാടനം മാർച്ച് 7 ന്; സ്വാഗതസംഘം രൂപികരിച്ചു

കോട്ടയം: മാർച്ച് 7 ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന കാരിത്താസ് റെയിൽവേ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപികരിച്ചു. സ്വാഗതസംഘ രൂപികരണ യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം പി, ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്തംഗം ജയിംസ് കുര്യൻ, ഇ എസ് ബിജു, […]