District News

മണിപ്പുഴയിലെ സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ സുഗന്ധവ്യഞ്ജനങ്ങൾ നല്കാമെന്നു പറഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

കോട്ടയം : കുരുമുളക്, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ എത്തിച്ച് നൽകാമെന്നു പറഞ്ഞ് സ്‌പൈസസ് സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുഹമ്മദ് നൗഫൽ (29) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം […]

India

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട്  ആവശ്യപ്പെട്ടു. അതേസമയം നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറ‌ഞ്ഞു.നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക […]

Keralam

മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്

കൊച്ചി: കാട്ടാന ആക്രമണത്തില്‍ ഇന്ദിര കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ മൃതദേഹം കോണ്‍ഗ്രസ് നേതാക്കള്‍ ബലമായി കൊണ്ടുപോയെന്ന് കോടതിയില്‍ പോലീസിൻ്റെ റിപ്പോര്‍ട്ട്.  കോണ്‍ഗ്രസ് നേതാക്കള്‍ മോര്‍ച്ചറിയിലേക്ക് അതിക്രമിച്ച് കയറി ഇന്ദിരാമ്മയുടെ മൃതദേഹം ബലമായി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.  പ്രതികള്‍ മൃതദേഹത്തോട് അനാദരവ് കാട്ടി.  എതിര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരെ തടയുകയും ആശുപത്രി ജീവനക്കാരുടെ […]

Keralam

മുഖ്യ വിവരാവകാശ കമ്മീഷണറായി വി ഹരിനായർ ചുമതലയേറ്റു

മുഖ്യ വിവരാവകാശ കമ്മീഷണറായി വി ഹരിനായർ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കെ ബി ഗണേഷ് കുമാർ, മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം […]

Keralam

മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിച്ചാൽ ,വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യും: രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ അത് പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സമരത്തിന് അഭിവാദ്യം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ. മരപ്പട്ടിയേക്കാൾ കഷ്ടമായി അതിന്‍റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത […]

Business

രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലെത്തി

കൊച്ചി: രൂപകല്‍പ്പനയിലും ഗുണമേന്മയിലും മികവുകളുമായി ഹോണര്‍ ചോയ്സ് വാച്ചുകള്‍ വിപണിയിലെത്തി. ആമസോണിലും  പ്രധാന ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാച്ചുകള്‍ ലഭിക്കും.  കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമായ ഹോണര്‍ ചോയ്സ് വാച്ചിന് 8,999 രൂപയാണ് വില. എന്നാൽ, ആമസോണിൽ 3,000 രൂപ കിഴിവിൽ 5,999 രൂപയ്ക്ക് ലഭിക്കും. 1.95 ഇഞ്ച് അമൊലെഡ് അള്‍ട്രാതിന്‍ ഡിസ്പ്ലേയാണ് […]

Keralam

പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

വയനാട്:  പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥൻ്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു.  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രൻ്റെതാണ് നടപടി.  ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന്‍ […]

Health Tips

ക്ഷീണം, തളര്‍ച്ച, വായ്പ്പുണ്ണ്; ഈ സൂചനകളെ നിസാരമായി കാണേണ്ട

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12.  ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും.  തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.  ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന […]

Keralam

സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.  പോലീസ് ജലപീരങ്കി പ്രയോഗിച്ചു.  കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.  രണ്ടിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു.  പോലീസും […]

World

റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ച് ദുബായ്

ദുബായ്: റമദാനോട് അനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്ന പുതിയ ക്യാംപയിന്‍ ആരംഭിച്ചതായി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം. ഒരു ബില്യൺ ദിർഹത്തിൻ്റെ ‘മദേഴ്‌സ് എൻഡോവ്‌മെൻ്റ്’ എന്ന ക്യാംപയിനാണ് ആരംഭിച്ചിരിക്കുന്നത്. അമ്മമാരുടെ ക്ഷേമമാണ് ഈ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലെ അമ്മമാരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് […]