Keralam

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് ;സൺറൈസേഴ്സ് നായകൻ

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 17-ാം പതിപ്പിൽ പാറ്റ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകും.  സമൂഹമാധ്യമങ്ങളിൽ ടീം അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു.  ദക്ഷിണാഫ്രിക്കയുടെ അയ്ഡാൻ മാക്രത്തിന് പകരക്കാനായാണ് കമ്മിൻസ് സൺറൈസേഴ്സ് നായകനാകുന്നത്.  ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഓസ്ട്രേലിയയെ ചാമ്പ്യന്മാരാക്കിയതാണ് കമ്മിൻസിന് ​ഗുണമായത്. 2016ൽ ഡേവിഡ് വാർണറിന് കീഴിൽ […]

India

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാരും,എം.എല്‍.എ.മാരും വിചാരണ നേരിടണം, പരിരക്ഷ ഇല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും വോട്ട് ചെയ്യാന്‍ കോഴ വാങ്ങുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷ ഇല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. വോട്ടിന് കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍, അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസില്‍ വിചാരണ നേരിടണം.  രാഷ്ട്രപതി, രാജ്യസഭാ  തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന ജനപ്രതിനിധികള്‍ക്കെതിരേ […]

Uncategorized

ലോക ഒബീസിറ്റി ദിനം: ഇന്ത്യയില്‍ 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവർ

ഇന്ന് ലോക ഒബീസിറ്റി ദിനം. ലോകത്തില്‍ നൂറു കോടി ജനങ്ങള്‍ അമിതഭാരമുള്ളവരാണെന്ന കണക്കുകള്‍ നേരത്തെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലും അമിതഭാരം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  അമിതഭാരമുള്ള കുട്ടികളുടെഎണ്ണത്തിലും വര്‍ധനയുണ്ട്.  2022 ലെ കണക്കുകള്‍ പ്രകാരം അഞ്ചിനും 19നും ഇടയിലുള്ള 1.25 കോടി കുട്ടികള്‍ അമിതഭാരമുള്ളവരാണ്. 1990ല്‍ ഇത് […]

Keralam

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keralam

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് അച്ഛൻ ജയപ്രകാശ്  പറഞ്ഞു. പൊലീസിന് പാർട്ടിയുടെ സമ്മർദ്ദമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ജയപ്രകാശ് കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വെളിപ്പെടുത്തി. തെറ്റ് പറ്റിപ്പോയി എന്ന് എസ്എഫ്ഐ നേതാവിന്റെ പ്രതികരണം രക്ഷപ്പെടാനുള്ള ശ്രമമാണ്. പൊതുസമൂഹം എതിരാണെന്ന് അറിഞ്ഞതോട് കൂടിയാണ് തലകുനിക്കുന്നു […]

Keralam

കാസർഗോഡ് കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊന്നു

കാസർഗോഡ് : കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോകന്‍ (46) ആണ് കൊല്ലപ്പെട്ടത്.  അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന കെ. ബാലകൃഷ്ണനെ (49) ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു.മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.  ഞായറാഴ്ച രാത്രി എട്ട് […]

World

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള കുതിപ്പിൽ ഡോണൾഡ്‌ ട്രംപിന് ആദ്യ പരാജയം

വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള കുതിപ്പിൽ ഡോണൾഡ്‌ ട്രംപിന് ആദ്യ പരാജയം. വാഷിങ്ടൺ ഡിസിയിൽ നടന്ന പ്രൈമറിയിൽ മുൻ പ്രസിഡന്റിന്റെ ഒരേയൊരു എതിരാളിയ നിക്കി ഹേലിയാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ റിപ്പബ്ലിക്കൻ പ്രൈമറി ജയിക്കുന്ന ആദ്യ വനിതയാണ് സൗത്ത് കരോലിന മുൻ ഗവർണർ കൂടിയായ നിക്കി ഹേലി. […]

Keralam

സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണം ഇന്ന് തുടങ്ങും: ധനവകുപ്പ്

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ‌ഇന്നു തുടങ്ങുമെന്ന് ധനവകുപ്പ്. ഒന്നും രണ്ടും പ്രവ‍ൃത്തി ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നവർക്കാകും ഇന്ന് നൽകുക. ശമ്പളം ഇന്ന് ലഭിച്ചില്ലെങ്കിൽ അനിശ്ചിസമരം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചിരുന്നു. ട്രഷറിയിൽ പരമാവധി പണം എത്തിച്ച് ഇന്ന് ഉച്ചയോടെ പകുതി ജീവനക്കാർക്കെങ്കിലും ശമ്പളം നൽകാനാണ് […]

Keralam

‘ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും’; ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. മാർച്ച് നാല്, അഞ്ച് (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും […]

World

‘ദയവായി ഇത് നിര്‍ത്തൂ’; ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സംഘര്‍ഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ആശങ്കപ്പെട്ട അദ്ദേഹം ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയ മുഴുവന്‍ പേരെയും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു […]