India

സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.  ഇക്കാലത്തും ഒരു കുട്ടിക്ക് ഇത്തരത്തില്‍ അക്രമം സഹിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ആണ് ദാരുണമായ സംഭവം നടന്നത്.   ഇത് എല്ലാവര്‍ക്കും അപമാനമാണ്.  നമ്മുടെ നാട്ടിൽ […]

Keralam

14കാരിയെ പീഡിപ്പിച്ച കേസിൽ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി

കൊച്ചി:  എറണാകുളം പുത്തൻവേലിക്കര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്‍റെ ശിക്ഷയിൽ ഭേദഗതി വരുത്തി ഹൈക്കോടതി.  പള്ളി വികാരിയായിരുന്ന എഡ്വിൻ ഫിഗറസിന് എറണാകുളം പോക്സോ കോടതി വിധിച്ച ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഹൈക്കോടതി 20 വർഷമായി  കുറച്ചു.  എന്നാൽ കാലാവധി പൂർത്തിയാക്കാതെ ശിക്ഷയിൽ ഇളവ് നൽകരുതെന്ന വ്യവസ്ഥ ഡിവിഷൻ ബെഞ്ചിന്‍റെ […]

Keralam

ശമ്പളം പാസായി: പക്ഷേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാന്‍ കഴിയാതെ സർക്കാർ ജീവനക്കാർ

തിരുവനന്തപുരം ; ശമ്പളം പാസായെങ്കിലും അക്കൗണ്ടിൽനിന്നു തുക പിൻവലിക്കാനാകാതെ സർക്കാർ ജീവനക്കാർ.  ട്രഷറി സേവിങ്സ് ബാങ്ക് ഓൺലൈൻ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്.  ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. […]

Keralam

വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ്  21 പേർ ആശുപത്രിയിൽ; ഹോട്ടൽ സീൽ ചെയ്തു

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ്  21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.  ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്.  തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി […]

Movies

എ ആർ ബിനുരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നു

ധ്യാൻ ശ്രീനിവാസൻ ഓട്ടോറിക്ഷാ ഡ്രൈവറാകുന്നു.  എ ആർ ബിനുരാജിൻ്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നു.  ഒഞ്ചിയത്താണ് ചിത്രീകരണം നടക്കുന്നത്.  ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ബിസിനസ് പ്രമുഖൻ അരവിന്ദ് വിക്രം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. തിരക്കഥാകൃത്ത് സനു അശോക് ഫസ്റ്റ് […]

Keralam

ബിവറെജസിൽ നിന്നു വാങ്ങിയ ബിയറിൽ പൊടിയും മാലിന്യവും

പറവൂർ: ബിവറെജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പനശാലയിൽ നിന്ന് വാങ്ങിയ ബിയറിൽ പൊടിയും അഴുക്കും കണ്ടതായി പരാതി.  വാണിയക്കാട് വെയർ ഹൗസിംഗ് കോർപ്പറേഷന്‍റെ ഗോഡൗണിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്നാണ് കിംഗ് ഫിഷർ ബ്രാൻഡായ രണ്ട് കുപ്പി ബിയർ വാങ്ങിയത്. കുപ്പിക്കകത്ത് എന്തോ അടിഞ്ഞുകിടക്കുന്നതായി സംശയം തോന്നിയതിനെ തുടർന്ന് മൊബൈൽ ഫോണിന്‍റെ ടോർച്ച് […]

Keralam

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് പട്ടികയില്‍ അനില്‍തോമസും, അബിന്‍ വര്‍ക്കിയും

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ജില്ലാ ഉപാദ്ധ്യക്ഷന്‍ അനില്‍ തോമസിനെയും പരിഗണിച്ച് കോണ്‍ഗ്രസ്.  പത്തനംതിട്ടയില്‍ മത്സരം കടുക്കുമെന്ന സുനില്‍ കനുഗോലുവിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപി ആന്റോ ആന്റണിയെ കൂടാതെ രണ്ട് പേരുകള്‍ കൂടി കോണ്‍ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് […]

India

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ എൺപതിന്‍റെ നിറവില്‍

കൊൽക്കത്ത:  മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ എൺപതിന്‍റെ നിറവില്‍.  അടിയുറച്ച കമ്യൂണിസ്റ്റായി എക്കാലവും നിലകൊണ്ട ബുദ്ധദേവ് ബംഗാളിലേക്ക് വ്യവസായം ആകർഷിക്കാനുള്ള നിലപാടിന്‍റെ പേരിൽ പ്രശംസയും വിമർശനവും ഒരുപോലെ നേരിട്ടു.  ബാലിഗഞ്ചിലെ വീട്ടില്‍ ബുദ്ധദേബ് വിശ്രമ ജീവിതം നയിക്കുമ്പോള്‍ സംസ്ഥാനത്ത് തിരികെ വരാനുള്ള […]

Keralam

ദേശീയഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി

തിരുവനന്തപുരം: ദേശീയഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരെ പരാതി.  ദേശീയ ഗാനത്തെ അവഹേളിച്ചെന്നാണ് പരാതി.  ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ്  ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.  സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്.  കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ […]

Keralam

കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം; അക്രമിയെ പിടികൂടി പോലീസ്

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനുനേരെ ആക്രമണം. മുക്കത്തുള്ള എന്‍ഐടി ക്യാമ്പസില്‍ ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്.  എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കത്തി കൊണ്ടുള്ള കുത്തേറ്റത്.  തമിഴ്നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്.  സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.  വിനോദ് കുമാര്‍ […]