Keralam

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി; ആലപ്പുഴയിലെ ഇലക്ട്രീഷ്യന്റെ മരണത്തിൽ സ്ഥിരീകരണം

ആലപ്പുഴ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി. ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമാണ ജോലിക്കിടെ ഇലക്ട്രീഷ്യൻ കുഴഞ്ഞു വീണുമരിച്ചത് സൂര്യാഘാതമേറ്റെന്ന് സ്ഥിരീകരിച്ചു. ചെട്ടികാട് പുത്തൻപുരയ്ക്കൽ സുഭാഷ് (34) ആണ് മരിച്ചത്. കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.  അതേ സമയം, പാലക്കാട്ടെ ഉഷ്ണ തരംഗത്തെ തുടർന്ന് വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട്‌ ചാലിശേരി […]

District News

സമയവും പണവും എല്ലാം നഷ്ടം; വേണാടിന്റെ സ്റ്റോപ്പ് മാറ്റം ദുരിതമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്

എറണാകുളം: അഞ്ച് പതിറ്റാണ്ടിലേറെ എറണാകുളം ജംങ്ഷനിലേയ്ക്ക് സർവീസ് നടത്തിയ വേണാട് ജംഗ്ഷൻ ഇന്ന് ഒഴിവാക്കുമ്പോൾ സ്ഥിര യാത്രാക്കാരെ കാത്തിരിക്കുന്നത് വൻ ദുരിതമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്. എറണാകുളം സൗത്ത് സ്റ്റേഷനെ ചുറ്റിപ്പറ്റി  സ്ഥിതി ചെയ്യുന്ന മെഡിക്കൽ ട്രസ്റ്റ്‌, ജനറൽ ഹോസ്പിറ്റൽ, ലക്ഷ്മി തുടങ്ങിയ ആശുപത്രികൾ, മലയാള മനോരമ, പാസ്പോർട്ട്‌ […]

World

തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ വീഴ്ച; മെറ്റയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്. വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍. യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന […]

Keralam

ട്രെയിനില്‍ ടിടിഇമാര്‍ക്കും വിശ്രമിക്കണം; സൗകര്യമില്ലാത്തതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ട്രെയിനില്‍ ടിടിഇമാര്‍ക്ക് വിശ്രമ സൗകര്യമില്ലാത്തതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. റെയില്‍വേക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നോട്ടീസ് അയച്ചത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ടിടിഇയെ യാത്രക്കാരന്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏപ്രില്‍ മാസം തുടക്കത്തിലായിരുന്നു. ആ […]

Keralam

‘ഒരു സ്ത്രീയെന്ന നിലയ്ക്ക് ഒന്നു വിളിച്ചു പോലും അന്വേഷിച്ചില്ല’; കൗൺസിൽ യോ​ഗത്തിനിടെ വിതുമ്പി മേയര്‍

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായുള്ള മേയറുടെ തർക്കം തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലും വാക്കേറ്റത്തിന് കാരണമായി. ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് കൗൺസിൽ യോഗത്തിൽ ഉണ്ടായത്. യോഗത്തിൽ വൈകാരികമായി മറുപടി നൽകിയ മേയർ ആര്യ രാജേന്ദ്രൻ, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇനിയും പ്രതികരിക്കുമെന്ന് വ്യക്തമാക്കി. പതിവ് […]

Sports

മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വികള്‍ തിരിച്ചടിയായില്ല; ഹാര്‍ദ്ദിക് പാണ്ഡ്യ തന്നെ ഇന്ത്യയുടെ ഉപനായകന്‍

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരാജയങ്ങളും മോശം പ്രകടനവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും തിരിച്ചടിയായില്ല. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡ്യ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ വൈസ് ക്യാപ്റ്റനായി. ചൊവ്വാഴ്ച പ്രഖ്യാപിച്ച 15 അംഗ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. മോശം ഫോമിലുള്ള ഹാര്‍ദ്ദിക് […]

Keralam

ആലപ്പുഴയിൽ താറാവിന്റെയും കോഴിയുടെയും മുട്ടയും ഇറച്ചിയും കാഷ്ടവും വിൽക്കരുത്; ഉത്തരവിറക്കി

ആലപ്പുഴ: ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ്, കോഴി എന്നിവയുടെ മുട്ടയുടെയും ഇറച്ചിയുടെയും വിൽപ്പനയടക്കം തടഞ്ഞ് ഉത്തരവ്. പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് വിൽപ്പന തടഞ്ഞിരിക്കുന്നത്. കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, […]

Keralam

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി

തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിച്ചത് ഒരു കോടി രൂപയാണ്. ഈ രൂപയാണ് തിരിച്ചടക്കുന്നത്. ജില്ലാ സെക്രട്ടറി എം എം വർഗീസ് ബാങ്കിൽ എത്തി. പണം തിരിച്ചടയ്ക്കുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആദായ നികുതി […]

Local

അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ്: മെയ് 2 ന് വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു

അതിരമ്പുഴ:  അതിരമ്പുഴ ജംഗ്ഷനിൽ ടാറിങ് പ്രവർത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ മെയ് രണ്ടാം തീയതി വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും മാന്നാനം, മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അതിരമ്പുഴ പള്ളിക്കു സമീപം ഇടത്തേയ്ക്ക് തിരിഞ്ഞു പാറോലിക്കൽ […]