India

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

ദില്ലി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി […]

Entertainment

‘ആവേശം’ സിനിമയിൽ അഭിനയിച്ചവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനമറിയിച്ച് നയൻതാര

ആവേശം കണ്ട് ആവേശത്തിൽ നയൻതാര. സിനിമയിൽ അഭിനയിച്ച് തകർത്ത ഫഹദ് ഉൾപ്പെടെയുള്ള താരങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും നയൻതാര അഭിനന്ദനമറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയൻതാര ആവേശം പോസ്റ്റ് ഇല്ലുമിനാറ്റി പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്. ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവന്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യൽ സിനിമകൾക്ക് […]

Keralam

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി  കെ.എസ്.ഇ.ബി. 2 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി. ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീ, ഹെൽത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് […]

Schools

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മേയ് 8 ന്; ഹയർസെക്കണ്ടറി 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മേയ് 8 ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. ഹയർസെക്കണ്ടറി, വിഎച്ച്എസ്സി ഫലം 9 നും പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. […]

Keralam

മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്ക്. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളാണ് ഇന്ന് ഉഷ്ണതരംഗ സാധ്യതയുള്ള മറ്റ് ജില്ലകള്‍. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത […]

Keralam

വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്

കല്‍പ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവെപ്പ്. രാവിലെ പത്തരയോടെയാണ് പട്രോളിംഗിന് എത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്. നേരത്തെ മാവോയിസ്റ്റുകൾ അടിച്ചു തകർത്ത വനവികസന കോർപ്പറേഷൻ്റെ ഓഫീസിനു സമീപത്താണ് വെടിവെപ്പ് ഉണ്ടായത്. ഒമ്പത് റൗണ്ട് വെടിവെക്കുന്ന ശബ്‌ദം കേട്ടതായി തൊഴിലാളികൾ പറഞ്ഞു. ആർക്കും […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം: മെഡിക്കൽ കോളേജ്  ജീവനക്കാരിക്ക് ക്രൂരമർദനം. എം.ആർ.ഐ സ്കാനിംഗിന്  ഡേറ്റ് കൊടുക്കാത്തതിനാണ് മർദ്ദനം. എച്ച്.ഡി.എസ്  ജയകുമാരിക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇടി വള ഉപയോഗിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. മുഖത്ത് പൊട്ടലേറ്റ ജയകുമാരി അബോധാവസ്ഥയിലായി. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശി അനിലിനെ മെഡിക്കൽ കോളേജ്  […]

India

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും മികച്ച സംഭാവന നല്കിയാണ് ആർ.ഹരികുമാർ പദവിയിൽ നിന്ന് വിരമിച്ചത്. എത് സാഹചര്യത്തിലും എത് മേഖലയിലും […]

Sports

ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

സെഞ്ച്വറിയൻ: ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാക്രം നയിക്കുന്ന 15 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് താരങ്ങൾ റിസർവ് നിരയിലുമുണ്ട്. ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ നായകനായിരുന്ന തെംബ ബാവുമ ട്വന്റി 20 ലോകകപ്പിൽ കളിക്കില്ല. ജൂൺ മൂന്നിന് ശ്രീലങ്കയ്ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ബം​ഗ്ലാദേശ്, […]

Keralam

മസാലബോണ്ട് കേസില്‍ നിന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി

കൊച്ചി: മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി. മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറിയത്. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം […]