Keralam

മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം തുടരുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസി സെക്രട്ടറി അഡ്വ. […]

District News

അക്ഷര നഗരിയിലെ ആദ്യത്തെ ബിസിനസ് എക്സ്പോ റേഡിയൻസ് കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ റഫെറൽ നെറ്റ്വർക്കിംഗ് ഓർഗനൈസേഷൻ ആയ ബി എൻ ഐ യുടെ കോട്ടയം പത്തനംതിട്ട യൂണിറ്റുകൾ നടത്തുന്ന അക്ഷര നഗരിയിലെ ആദ്യത്തെ ഏറ്റവും വലിയ ബിസിനസ് എക്സ്പോ റേഡിയൻസ് 2024 മെയ് 3,4 തീയതികളിൽ കോട്ടയം വിൻഡ്സർ കാസിൽ കൺവെൻഷൻ സെന്ററിൽ നടക്കും. കോട്ടയം […]

Movies

‘പഞ്ചവത്സര പദ്ധതി’ എനിക്കിഷ്ടപ്പെട്ടു, മലയാളി കാണേണ്ട ചിത്രമെന്ന് ശ്രീനിവാസന്‍

സിജു വില്‍സനെ നായകനാക്കി പി ജി പ്രേംലാല്‍ സംവിധാനം ചെയ്ത ചിത്രമായ ‘പഞ്ചവത്സര പദ്ധതി’ കണ്ട ശേഷം സിനിമ തനിക്കിഷ്ടപ്പെട്ടെന്നും ഈ സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും ശ്രീനിവാസന്‍. ചിത്രത്തിന്റെ സംവിധായകനായ പി ജി പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍. […]

Keralam

കെഎസ്ആർടിസി ബസുകളിൽ ആര്യാ രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച് യൂത്ത് കോൺഗ്രസ്

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യാ രാജേന്ദ്രനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ന​ഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ്. ന​ഗരസഭയ്ക്ക് മുന്നിലൂടെ പോകുന്ന കെഎസ്ആർടിസി ബസ്സുകളിൽ മേയർക്കെതിരായ പോസ്റ്ററുകൾ പതിച്ചാണ് പ്രതിഷേധം. മേയറുണ്ട് ഓവർ ടേക്കിങ് സൂക്ഷിക്കുക എന്ന പോസ്റ്ററാണ് ബസ്സിന് മുന്നിൽ പതിക്കുന്നത്. ഒപ്പം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ […]

Colleges

ജൂണ്‍ 16ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു. ജൂണ്‍ 16ന് നടത്തേണ്ട പരീക്ഷ രണ്ടു ദിവസം കഴിഞ്ഞ് ജൂണ്‍ 18ലേക്കാണ് മാറ്റിവെച്ചത്. ജൂണ്‍ 16ന് തന്നെയാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷയും എഴുതാനുള്ള അവസരം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് നെറ്റ് പരീക്ഷ രണ്ടുദിവസത്തേയ്ക്ക് നീട്ടിയത്. ഉദ്യോഗാര്‍ഥികളില്‍ […]

Technology

‘റിയോണ്‍ പോക്കറ്റ് 5’; ശരീരത്തില്‍ ധരിക്കാനാവുന്ന എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ച് സോണി

ന്യൂഡൽഹി: കൊടും ചൂടിൻ്റെ കാര്യം പറയേണ്ടതില്ല, കഴിഞ്ഞ കുറേ നാളുകളായി വേനല്‍ ചൂടിൻ്റെ കാഠിന്യം അനുഭവിക്കുന്നവരാണ് നമ്മള്‍. വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പകല്‍ സമയം പുറത്തിറങ്ങാന്‍ പ്രയാസമാണ്. പുറത്തിറങ്ങി ജോലി ചെയ്യുന്നവര്‍ വെന്തുരുകുകയാണ്. കുടയും വെള്ളകുപ്പിയും മുഴുവൻ സമയം കൊണ്ട് നടക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഈ പ്രയാസം […]

India

ലൈംഗിക പീഡന പരാതി; ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടക: ലൈംഗിക പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രജ്വലിനെതിരെയുളള ലൈംഗിക അതിക്രമ കേസില്‍ പ്രത്യേക സംഘം അന്വേഷണം പൂര്‍ത്തിയാകും വരെയാണ് സസ്പെന്‍ഷന്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി […]

Keralam

കരുവന്നൂർ കള്ളപ്പണ ഇടപാട്; എംഎം വർഗീസിൻ്റെ ആവശ്യം തള്ളി; നാളെ ഹാജരാകണമെന്ന് ഇഡി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ തൃശൂർ സിപിഐഎം ജില്ലാ സെക്രട്ടറി എംഎം വർഗീസ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് എംഎം വർഗീസ് ഇളവ് തേടിയിരുന്നു. മെയ് ദിനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നായിരുന്നു എംഎം വർഗീസിൻ്റെ ആവശ്യം. എന്നാൽ ഇത് ഇഡി നിരസിച്ചു. നാളെ ചോദ്യം […]

Keralam

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. […]

World

പ്രസവാവധി ഇൻഷുറൻസ്; ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ19 മുതൽ നടപ്പിലാക്കും

മസ്‌കറ്റ്: ഒമാനില്‍ ജോലിചെയ്യുന്ന എല്ലാ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ജൂലൈ 19 മുതല്‍ പ്രസാവവാധി ഇന്‍ഷുറന്‍സ് നടപ്പാക്കും. പ്രസവാവധി ഇൻഷുറൻസ് വഴി 98 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. പ്രതിമാസ ശമ്പളത്തിന്റെ ഒരു ശതമാനം എന്ന നിരക്കിലാണ് ഇൻഷുറൻസ് തുക ഈടാക്കുക. സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് ഔദ്യോ​ഗിക പ്ലാറ്റ് […]