Keralam

മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്, കെഎസ്ആർടിസി ബസിലെ സിസിടിവിയിൽ ദൃശ്യങ്ങളില്ല

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു  ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പോലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന […]

Keralam

നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തും, തീയതിയും ചാർജും അറിയാം

കോഴിക്കോട്: നവകേരള ബസ് ഇനി അന്തര്‍ സംസ്ഥാന സര്‍വീസിന് ഉപയോഗിക്കും. മെയ് അഞ്ചു മുതല്‍ കോഴിക്കോട് – ബാംഗ്ലൂർ റൂട്ടിലാണ് സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 11.35 ന് ബാംഗ്ലൂരിലെത്തും. തിരിച്ച് 2.30 ന് ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. […]

Keralam

ആലപ്പുഴയിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു

ആലപ്പുഴ: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകളുടെ തകരാർ പരിഹരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിലായിരുന്നു തകരാറുകൾ പരിഹരിച്ചത്. ഉദ്യോഗസ്ഥർ സ്ഥാനാർത്ഥികളെ വിവരങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു. ഇടിമിന്നലിലാണ് സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായത്. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോങ്ങ് റൂമിൻ്റെ […]

Keralam

വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ

ഷൊർണൂർ: വിശ്രമമുറി നവീകരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിടിഇമാർ സമരത്തിൽ. ഒലവക്കോട്, ഷൊർണൂർ, മംഗലാപുരം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമിൽ കിടന്നാണ് ടിടിഇമാർ സമരം ചെയ്യുന്നത്. വിശ്രമുറികൾ നവീകരിക്കണമെന്ന് റെയിൽവേ ബോർഡ് നിർദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകൾ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം. സംയുക്ത ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിശ്രമമുറികളിൽ […]

General

ഒരു സമരാഗ്നിയുടെ ഓര്‍മ്മ പുതുക്കി; ഇന്ന് മെയ് ദിനം

തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി ഓർമപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമാണ് മെയ് ഒന്ന്. 1800 കളുടെ തുടക്കത്തിൽ അമേരിക്കയിലെ തൊഴിൽ സമയം 12 മണിക്കൂറായിരുന്നു. ആഴ്ച മുഴുവൻ ഏത് മോശം സാഹചര്യത്തിലും പണിയേടുക്കേണ്ടി വരുന്ന അവസ്ഥ. സഹിക്കെട്ട് തൊഴിലാളികൾ യൂണിയനുകളായി […]

Keralam

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച്ച; സിസിടിവി ക്യാമറകൾ ഇത് വരെയും സ്ഥാപിച്ചില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, മെഡിക്കൽ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ […]

Keralam

കരിപ്പൂരിൽ സ്വർണ്ണക്കടത്ത്; സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനും സ്വർണം കവരാനെത്തിയ കവർച്ചാ സംഘവും അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനും സ്വർണം കവരാനെത്തിയ ആറ് പേരടങ്ങിയ കവർച്ചാ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ കുറ്റ്യാടി സ്വദേശി ലബീബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ […]

Health

കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍; വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

കഴിഞ്ഞ ദിവസമായിരുന്നു ആഗോള മരുന്ന് നിർമാതാക്കളായ അസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് വാക്സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് തുറന്നുസമ്മതിച്ചത്. കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക്ക. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് അസ്ട്രസെനെക ഈ വാക്‌സിനുകള്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടായിരുന്നു ഇന്ത്യയില്‍ കോവിഷീല്‍ഡ് നിർമിച്ചത്. […]

World

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്; വ്യാഴവും വെള്ളിയും സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ

യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിൻ്റെ എല്ലായിടങ്ങളിലും മറ്റന്നാൾ രാവിലെ വരെ പരക്കെ മഴ ലഭിക്കും. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതൽ രാജ്യത്ത് […]

District News

ചിങ്ങവനത്ത് ഭാര്യയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് കുടുംബപ്രശ്നങ്ങളുടെ പേരിൽ അകന്നു കഴിയുകയായിരുന്ന ഭാര്യയെ വീടിനുള്ളിൽ കയറി ആക്രമിച്ച്  മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വേളൂർ സ്വദേശി ജിബിൻ ജോസഫ്  എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുമായുള്ള കുടുംബ പ്രശ്നങ്ങളെ തുടർന്ന് അകന്നു കഴിഞ്ഞിരുന്ന […]