Keralam

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. […]

World

യുകെയില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം തിരികെ ഇന്ത്യയിലേക്ക്; 1991 ന് ശേഷം ആദ്യം

ന്യൂഡല്‍ഹി: യുകെയില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ബാങ്കിന് നല്‍കുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആര്‍ബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 1991ന് ശേഷം […]

India

എയർ ഇന്ത്യയിൽ യാത്രാ ദുരിതം; വിമാനം വൈകി; വ്യോമയാന വകുപ്പിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമായന വകുപ്പ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ […]

Keralam

അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി

കണ്ണൂര്‍: കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി. കണ്ണൂർ കടന്നപ്പളളി സ്കൂളിലെ ധ്യാൻ കൃഷ്ണയുടെ ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ മൂല്യനിര്‍ണയത്തിലാണ് ഗുരുതര പിഴവ് സംഭിച്ചത്. 40ൽ 40 കിട്ടേണ്ട ഉത്തരക്കടലാസിന്‍റെ പുനർമൂല്യ നിർണയത്തിലാണ് അബദ്ധം കണ്ടെത്തിയത്. […]

Movies

പാര്‍വതി തിരുവോത്തും ഉര്‍വശിയും നായികമാര്‍ ; പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പോസ്റ്റര്‍ പുറത്ത്

നടിമാരായ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുശില്‍ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് റോണി സ്‌ക്രുവാലയാണ് നിര്‍മാതാക്കളില്‍ ഒരാള്‍. ഹണി ട്രെഹാന്‍, അഭിഷേക് ചുബെ എന്നിവരാണ് മറ്റു നിര്‍മാതാക്കള്‍. ജൂണ്‍ […]

Keralam

പൂക്കോട് സിദ്ധാർത്ഥന്റെ മരണം ; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

പൂക്കോട് ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിദ്ധാർത്ഥന്റെ മാതാവ് ഷീബ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. റാഗിങ്, ആത്മഹത്യാപ്രേരണ, മർദനം, ഗൂഢാലോചന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിബിഐ പ്രതികളുടെ ജാമ്യത്തെ എതിർത്തിരുന്നു.ഇതോടെ കേസിലുണ്ടായിരുന്ന 20 പ്രതികളും ജാമ്യത്തിലാണ്.  നേരത്തെ ഒരു പ്രതിക്ക് സിബിഐ കോടതി […]

District News

കനത്ത മഴയിലും,കിഴക്കൻ വെള്ളത്തിന്റെ വരവോടും കൂടി ; ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ആർപ്പൂക്കര : കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ആർപ്പൂക്കര പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. നൂറുകണക്കിനു വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. ഇരുനൂറോളം വീടുകളിൽ വെള്ളം കയറി. ഇടറോഡുകൾ വെള്ളത്തിലായതോടെ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. മീനച്ചിലാറിന്റെ ഭാഗമായ തോടുകൾകരകവിഞ്ഞതാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്. വെള്ളക്കെട്ടിനു ശമനമുണ്ടാക്കാൻ കോനകരി തോട്ടിൽ പായലുംപോളയും മാലിന്യവും നീക്കം […]

Keralam

പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതി

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് പേവിഷബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കുട്ടിയെ വേണ്ട രീതിയില്‍ പരിശോധിച്ചില്ലെന്നും വാക്‌സിനെടക്കാന്‍ നിര്‍ദേശിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പള്ളിപ്പാട് കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകന്‍ ദേവനാരായണന്‍ ആയിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞമാസം കുട്ടിയെ നായ ആക്രമിച്ചിരുന്നെങ്കിലും വീണു പരിക്കേറ്റതാണെന്ന സംശയത്തില്‍ വാക്സീന്‍ എടുത്തിരുന്നില്ല. […]

Keralam

മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീടിനു തീവെച്ചു

തിരുവനന്തപുരം: അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവെച്ചു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനുവാണ് (42) മദ്യ ലഹരിയിൽ വീടിനു തീവെച്ചത്. നാട്ടുകാരെത്തി തീ അണച്ചതിനാലാണ് വൻദുരന്തം ഒഴിവായത്. രാവിലെ പത്തുമണിയോടെയാണ് വീടിനു തീയിട്ടത്. ഒറ്റനില വീട്ടിലെ ടൈൽസും സാധന സാമഗ്രഹികളും […]

Keralam

മൃഗബലി : ഡി.കെ. ശിവകുമാറിൻ്റെ ആരോപണം തളളി ദേവസ്വംമന്ത്രി

തിരുവനന്തപുരം : കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ ആരോപണം തളളി ദേവസ്വം മന്ത്രി. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.  കേരളത്തിൽ […]