Sports

പരിശീലകനെ നിയമിക്കുമ്പോൾ സൂക്ഷിക്കണം ; പരോക്ഷ വിമർശനവുമായി ​ഗാം​ഗുലി

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പരിശീലകനെ തേടുകയാണ് ബിസിസിഐ. ​മുൻ താരം ​ഗൗതം ​ഗംഭീറിന്റെ പേരാണ് ഈ സ്ഥാനത്തേയ്ക്ക് ഉയർന്നുകേൾക്കുന്നത്. അതിനിടെ പരിശീലകനെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ സൗരവ് ​ഗാംഗുലിയുടെ അഭിപ്രായം. ഒരു താരത്തിന്റെ ക്രിക്കറ്റ് കരിയർ രൂപപ്പെടുത്തുന്നതിൽ പരിശീലകന് വലിയ പങ്കാണുള്ളത്. […]

Movies

മൂക്കുത്തി അമ്മൻ അടുത്തഭാഗം ഒരുങ്ങുന്നു ; രണ്ടാം ഭാഗത്തിൽ നയൻതാരയില്ല

2020 ൽ പുറത്തിറങ്ങിയ തമിഴ് ഹിറ്റ് ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗം എത്തുന്നു. ആർ ജെ ബാലാജി സംവിധാനം ചെയ്ത ആദ്യ ഭാഗം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാര ദേവി വേഷത്തിലെത്തിയ ചിത്രം കോമഡി എന്റർടൈനറായിരുന്നു. നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും […]

Keralam

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം

മലപ്പുറം : പെരിന്തല്‍മണ്ണയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് ഇരട്ട ജീവപര്യന്തം. കാളികാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 42കാരനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. 2016 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇരട്ട ജീവപര്യന്തത്തിനു പുറമെ […]

Keralam

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്ക്

കോഴിക്കോട് ഇടി മിന്നലേറ്റ് ഏഴുപേർക്ക് പരുക്കേറ്റു. സൗത്ത് ബീച്ചിൽ വിശ്രമിച്ചവർക്കും ജോലി ചെയ്യുന്നവർക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരിൽ ഒരാൾ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ ഒരാൾക്ക് 17 വയസാണ് പ്രായം. ഇതിനിടെ ലോറിയുടെ മുകളിൽ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേർ മിന്നലേറ്റ് താഴെ വീണു. ചാപ്പയിൽ സ്വദേശികളായ […]

Health

മുലപ്പാൽ ദാനം ചെയ്യാം, വിൽപ്പന നടത്തരുത് ; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

നവജാത ശിശുക്കൾക്ക് ഏറ്റവും ആരോ​ഗ്യപ്രദമായ ഭക്ഷണം മുലപ്പാലാണ് എന്ന കാര്യത്തിൽ സംശയമില്ലല്ലോ. എന്നാൽ അമ്മമാർക്ക് മുലപ്പാൽ കൊടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എന്തു ചെയ്യും? നവജാതശിശുക്കൾക്കായുള്ള ഫോർമുല മിൽക്കുകളാണ് ഇത്തരം സാഹചര്യങ്ങളിൽ മുൻപ് ഒക്കെ കുഞ്ഞുങ്ങൾക്ക് നൽകികൊണ്ടിരുന്നത്. എന്നാൽ ബ്രസ്റ്റ് പമ്പ് ഉപയോ​ഗിച്ച് പാൽ ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കാനും പിന്നീട് […]

India

ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല ; മല്ലികാർജുൻ ഖർ​ഗെ

ഡല്‍ഹി: സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. […]

Keralam

ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ

കോഴിക്കോട് : ബാർ കോഴയ്ക്കെതിരെ കടുത്ത പ്രക്ഷോഭം ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ബാർ കോഴയിൽ രണ്ടു മന്ത്രിമാർക്ക് പങ്കുണ്ട്. എക്സൈസ് അന്വേഷിച്ചത് ശബ്ദരേഖയെക്കുറിച്ചാണ്. ഗൂഢാലോചനയെക്കുറിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തില്ലെന്നുറപ്പാണ്. അതിനാലാണ് യുഡിഎഫ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ […]

Uncategorized

24 മണിക്കൂറിനുള്ളിൽ 11 മില്യൺ കാഴ്ച്ചക്കാരുമായി പുഷ്പ 2വിലെ കപ്പിൾ സോങ്

യൂട്യൂബിൽ ട്രെൻഡിങ്ങായി ‘പുഷ്പ 2’-ലെ കപ്പിൾ സോങ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പുഷ്പ: ദ റൂളി’ലെ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘സൂസേകി’ ലിറിക്കൽ വീഡിയോ 24 മണിക്കൂറിനുള്ളിൽ എത്തിയിരിക്കുന്നത് 11 മില്യണിലധികം (11,825,001) കാഴ്ച്ചക്കാരിലേക്കാണ്. യൂട്യൂബ് ട്രെൻഡിങ്ങിൽ എട്ടാം സ്ഥാനത്താണ് ഗാനം. പാട്ടിന്റെ മറ്റ് ഭാഷകളിലുള്ള വേർഷനും എത്തിയുണ്ട് […]

Keralam

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം. മേയ് ഒന്നു മുതല്‍ 28 വരെ പെയ്ത മഴയില്‍ 119.58 കോടിയുടെ കൃഷിനാശം. 33,165 കര്‍ഷകരുടെ 8,952 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. തിരുവനന്തപുരത്താണ് കൃഷി നഷ്ടം കൂടുതല്‍ 27.5 കോടി. ഇവിടെ 4,128 കര്‍ഷകരുടെ 768.69 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. […]

Keralam

പ്ലസ്ടു സീറ്റ് കുറവ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു ; പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : പ്ലസ്ടു സീറ്റ് കുറവ് സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരില്‍ കണ്ടുവെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്ലസ്ടു സീറ്റ് കുറവ് വിഷയം സമയമെടുത്ത് ചര്‍ച്ച ചെയ്തു. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമാണ്. കുട്ടികള്‍ തിങ്ങി ഇരിക്കുകയാണ്. കുട്ടികള്‍ ബുദ്ധിമുട്ടിലാണ്. […]