District News

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 1) അവധി

മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച (2024 ഓഗസ്റ്റ് 1) കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻ്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല […]

India

ഇനിയും ഫാസ്ടാഗ് ഉപയോഗിക്കണോ?, പുതിയ വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ […]

Local

സി പി ഐ എം അതിരമ്പുഴ ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സോബിൻ ടി ജോൺ അന്തരിച്ചു

അതിരമ്പുഴ: തുരുത്തേൽ പറമ്പിൽ, പരേതനായ  മുൻ അതിരമ്പുഴ ലോക്കൽ സെക്രട്ടറി ടി.ഡി  യോഹന്നാൻ്റെ (കുട്ടൻ) മകൻ മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി പി ഐ എം ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സോബിൻ ടി ജോൺ (ബോബൻ) 41 വയസ്സ് നിര്യാതനായി. മൃതദേഹം വ്യാഴാഴ്ച 2 […]

District News

വ്യാജ രേഖയുണ്ടാക്കി 1.20 ലക്ഷം രൂപ തട്ടിയെടുത്ത മുൻ കാണക്കാരി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 12 വർഷം കഠിന തടവ്

കോട്ടയം: വ്യാജ രേഖയുണ്ടാക്കി സഹകരണ ബാങ്കിൽ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുത്ത മുൻ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 12 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും. കോട്ടയം ജില്ലയിലെ കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണ വാര്യരെയാണ് വ്യാജ രേഖയുണ്ടാക്കി പണാപഹരണം നടത്തിയതിന് രണ്ട് […]

Keralam

സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ അടക്കം പ്രൊഫഷണല്‍ കോളജുകള്‍ക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്. വയനാട്, തൃശൂര്‍, […]

District News

വയനാട്ടിലെ ദുരിതബാധിതർക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സഹായഹസ്തം

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടി എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി കളക്ഷൻ സെന്ററായ വയനാട് മനോരമ ഓഫീസിൽ എത്തിച്ച് നൽകി. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ പ്രൊഫ: […]

Keralam

വയനാട്ടിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മലവെള്ളപ്പാച്ചിൽ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251, സംഖ്യ ഇനിയും ഉയർന്നേക്കും. മേപ്പടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങൾ. പോത്തുക്കല്ലിൽ ചാലിയാറിൽ കണ്ടെടുത്തത് 46 മൃതദേഹങ്ങൾ. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം, രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുണ്ടക്കൈ പുഴയിൽ കനത്ത കുത്തൊഴുക്ക് മൂലം […]

Local

നെല്ലിപ്പള്ളിൽ പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു നിര്യാതനായി; സംസ്കാരം നാളെ

അതിരമ്പുഴ : അതിരമ്പുഴ (മാവേലിനഗർ ) നെല്ലിപ്പള്ളിൽ  പരേതനായ എം.എൻ മാത്യുവിൻ്റെ മകൻ രാജു ( 58 വയസ് ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 മണിക്ക്  വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയ്ക്കുപുറം സെൻ്റ്  മാത്യൂസ് ദേവാലയത്തിൽ കുടുംബ കല്ലറയിൽ. ഭാര്യ : ലില്ലി, ഇരിട്ടി,വലിയകണ്ടത്തിൽ കുടുംബാംഗം. […]

Keralam

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും സംസ്ഥാനത്ത് നാളെ (01/08/2024) 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള […]

No Picture
Keralam

അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധം; ദുരന്തത്തിന് മുന്‍പ് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല; പരസ്പരം പഴിചാരേണ്ട സമയമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിന് മുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ലെന്നും പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും ഉത്തരവാദിത്വം ആരുടെയും പെടലിക്കിടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞതില്‍ ഒരു ഭാഗം വസ്തുതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ […]