Keralam

സിലബസിന് പുറത്ത് നിന്നുള്ള 75 ശതമാനം ചോദ്യങ്ങള്‍; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി

കോഴിക്കോട്: ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട് സർവ്വകലാശാല […]

General Articles

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനൊരുങ്ങി ഐഎസ്‌ആർഒയുടെ ഗഗൻയാൻ സഞ്ചാരികൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുറപ്പെടാനൊരുങ്ങി ഐഎസ്‌ആർഒയുടെ ഗഗൻയാൻ സഞ്ചാരികൾ. ഈ വർഷം അവസാനത്തോടെ നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനുമായി (നാസ) സഹകരിച്ച് ഗഗൻയാൻ സംഘത്തിലെ രണ്ടുപേർ ഐഎസ്എസിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. നാസയുടെ വെബ്‌സൈറ്റ് പ്രകാരം 2024 ഒക്‌ടോബറിനു ശേഷം ദൗത്യം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐഎസ്എസിൻ്റെ പ്രത്യേകതകളെക്കുറിച്ച് […]

Sports

കോപ്പ അമേരിക്ക സെമി ഫൈനലില്‍ അര്‍ജന്റീന കാനഡയെ നേരിടും

ന്യൂയോര്‍ക്ക് : കോപ്പ അമേരിക്ക സെമി ഫൈനലില്‍ അര്‍ജന്റീന കാനഡയെ നേരിടും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് കാനഡ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-3ന്റെ വിജയത്തോടെ കാനഡ സെമിയിലേക്ക് […]

Banking

ആദായ നികുതി അടയ്ക്കാം, ക്രെഡിറ്റ് കാര്‍ഡ് വഴി; നികുതി അടക്കേണ്ട വിധം?

ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി പോര്‍ട്ടലിൽ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ വിവിധ സൗകര്യങ്ങളുണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു സൗകര്യം മാത്രമല്ല, ചില നേട്ടങ്ങളുമുണ്ട്. രൊക്കം പണം ബാങ്ക് അക്കൗണ്ടില്‍ വേണ്ടതില്ല. പണം കൈയിലില്ലെങ്കിലും പിഴ ഒഴിവാക്കുന്ന വിധം യഥാസമയം നികുതി […]

Keralam

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത് ഞാ‍യറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. അടുത്ത അഞ്ചു ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ […]

World

യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ അന്തരിച്ചു

ഷാര്‍ജ: യുഎഇയിലെ മുൻ ഫോട്ടോ ജേണലിസ്റ്റ് പ്രശാന്ത് മുകുന്ദൻ (65) അന്തരിച്ചു. കണ്ണൂർ സ്വദേശിയാണ്. വർഷങ്ങളോളം ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലിഷ് ദിനപത്രത്തിൻ്റെ ഭാഗമായിരുന്നു. നാട്ടിലെ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫറായാണ് തുടങ്ങിയത്. പിന്നീട് പ്രശാന്ത് യുഎഇയിലേക്ക് പോയി. ലോകരാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, കലാ, […]

Local

അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷം; ഫോട്ടോ ബൂത്തിന്റെ ഉദ്ഘാടനം ഫ്രാൻസീസ് ജോർജ്ജ് എം പി നിർവ്വഹിച്ചു

അതിരമ്പുഴ : അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ക്രമീകരിച്ച ഫോട്ടോ ബൂത്തിന്റെ ഉദ്ഘാടനം  ഫ്രാൻസീസ് ജോർജ്ജ് എം പി നിർവ്വഹിച്ചു. സ്കൂൾ ഇൻഡോർസ്റ്റേഡിയത്തിൽ ക്രമീകരിച്ച ഹൃസ്വമായ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ഡോ ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. […]

Keralam

അടുത്ത നാല് ദിവസം മഴയുണ്ടാകും; നാലുജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത നാല് ദിവസം സംസ്ഥാനത്ത് കാലവര്‍ഷം സജീവമായേക്കും.നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട,് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. […]

World

കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രി; ഔദ്യോഗിക അറിയിപ്പുമായി ബെക്കിങ്ങ്ഹാം കൊട്ടാരം

ലണ്ടൻ: കെയ്ര്‍ സ്റ്റാര്‍മറെ പ്രധാനമന്ത്രിയായി നിയമിച്ചതായി അറിയിച്ച് ബെക്കിങ്ങ്ഹാം കൊട്ടാരം. കൊട്ടാരം ഇറക്കിയ പത്രക്കുറിപ്പിലാണ് സ്റ്റാര്‍മറെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്. ‘ചാള്‍സ് രാജാവ് ഇന്ന് കെയ്ര്‍ സ്റ്റാര്‍മറിനെ സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സര്‍ കെയ്ര്‍, ഹിസ് മജസ്റ്റിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു. കെയ്ര്‍ പ്രധാനമന്ത്രിയും ട്രഷറിയുടെ […]

Keralam

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂണ്‍ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍. 12 ട്രയല്‍ റണ്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു. […]