India

മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11ന്

ന്യൂഡല്‍ഹി:മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് പതിനൊന്നിന് നടക്കും. ജൂണ്‍ 23-ന് നടത്തേണ്ടിയിരുന്ന നീറ്റ് പിജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള ക്രമക്കേടുകളെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍കെയായിരുന്നു മാറ്റിവെച്ചത്. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുകയെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് […]

Keralam

കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു ; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു. തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ഗുരുതര പരുക്കേറ്റു. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയെന്ന് പരാതി. നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ബസ് സമീപത്ത് തടഞ്ഞിട്ടു. സന്ദീപിന്റെ […]

Keralam

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര , മത്തി ലഭ്യതയ്ക്ക് കുറവ്

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടു. തോട്ടപ്പള്ളി മുതൽ പുന്തല വരെയാണ് ചാകരപ്പാട്. നത്തോലി, ചെമ്മീൻ ലഭ്യത കൂടി. ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും മത്തിയുടെ ലഭ്യതയ്ക്ക് കുറവ്. മൂന്നുമാസത്തോളം നീണ്ട കള്ളക്കടലിനും കടൽക്ഷോഭത്തിനും ശേഷമാണ് ആശ്വാസമായി തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടത്. ജില്ലയുടെ മറ്റു തീരങ്ങളില്‍ ചാകര പ്രതിഭാസമില്ലാത്തിനാല്‍ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി […]

General Articles

ഛിന്നഗ്രഹം ഭൂമിയിലിടിച്ചേക്കാമെന്ന് ഐഎസ്ആർഒ ; വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും.

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ഐഎസ്ആർഒ. ഈ നൂറ്റാണ്ടിൽ രണ്ടു തവണ ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തെത്തും. ഭൂമിയിൽ ഇടിച്ചാൽ വംശനാശം വരെ സംഭവിക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹത്തെ വഴി തിരിച്ചുവിടാനുള്ള ആഗോളശ്രമത്തിൽ ഇന്ത്യയും പങ്കാളിയാകും. നേരത്തെ […]

Keralam

സഹകരണ വകുപ്പിന് ഇഡി പേടി ; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒതുക്കാന്‍ തിരക്കിട്ട നീക്കം

കരുവന്നൂര്‍ബാങ്ക് തട്ടിപ്പില്‍ ഇഡി നടപടികള്‍ കടുപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് വേഗത്തില്‍ തുക മടക്കി നല്‍കാന്‍ നടപടികള്‍ സ്വീകരിച്ച് സഹകരണ വകുപ്പ്. കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക ഒറ്റത്തവണ വായ്പാതീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കാനും, പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന് 8 കോടി രൂപ കൂടി […]

World

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മലയാളിത്തിളക്കം; മുന്‍ ഉപപ്രധാനമന്ത്രിയെ തോല്‍പ്പിച്ച് സോജന്‍ ജോസഫ്

ലണ്ടന്‍: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച മലയാളി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നഴ്‌സായി ജോലി […]

Keralam

അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം

അട്ടപ്പാടി ആദിവാസി മേഖലയിലെ കുട്ടികൾക്ക് പതിവ് തെറ്റാതെ നടൻ മമ്മൂട്ടിയുടെ പഠനസഹായം. താരം ചെയർമാനായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ 10 വർഷമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. കുലുക്കൂർ ഗവ ട്രൈബൽ എൽ പി സ്‌കൂൾ, കാവുണ്ടിക്കൽ ജി ടി എൽ പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ഇത്തവണ […]

Health

‘പേർസണലൈസ്റ്റ് ടെലിമെഡിസിൻ പ്രമേഹ ചികിത്സ മെച്ചപ്പെടുത്തും’; ഡോ.ജ്യോതിദേവ് കേശവദേവ്

പേഴ്‌സണലൈസ്ഡ് ടെലിമെഡിസിന്‍ പ്രമേഹ ചികിത്സയില്‍ വരുത്താവുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് ഡോ.ജ്യോതിദേവ് കേശവദേവ്. അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്റെ (എഡിഎ) 84-ാ മത് വാര്‍ഷിക സമ്മേളനത്തിലാണ് ഡോ.ജ്യോതിദേവ് കേശവദേവ് പ്രഭാഷണം നടത്തിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കു നേരിട്ട് വരുന്നത് കൂടാതെ ഒരു മാസം രണ്ടു പ്രാവശ്യമെങ്കിലും ടെലിമെഡിസിനിലൂടെ ആരോഗ്യ വിദ്യാഭ്യാസവും […]

Keralam

ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ വിചാരണക്കുള്ള സ്‌റ്റേയും നീങ്ങി. കേസില്‍ കൊലപാതകക്കുറ്റം നില നില്‍ക്കില്ലെന്നായിരുന്നു സന്ദീപിന്റെ വാദം.  കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ […]

Keralam

അറിവുകളുടെ വികസന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്: ബിഷപ്പ് ജോസഫ് മാര്‍ തോമസ്

പുല്‍പ്പള്ളി: അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്. കോഴിക്കോട് യൂണിവേഴ്‌സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു […]