District News

അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ആർട്ട് ഹൗസ് ഉദ്ഘാടനം ചെയ്തു

അരുവിത്തുറ : വിദ്യാർഥികളുടെ നൈസർഗിക വാസനകൾക്ക് വേദിയൊരുക്കി അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റിന്റെ സംരംഭമായ ആർട്ട് ഹൗസ് ചലച്ചിത്ര താരം പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോളജ് ബർസാർ റവ. ഫാ. ബിജു […]

India

ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച […]

Keralam

നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു

തിരുവനന്തപുരം : നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് എത്തിക്കുന്നതിനുള്ള നടപടികളാണ് […]

Keralam

മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതി

മാള സർവീസ് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപത്തുക മടക്കി നൽകുന്നില്ലെന്ന് പരാതി. വലിയപറമ്പ് സ്വദേശി പുന്നക്ക പറമ്പിൽ അജിത് കുമാറിനാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പണം ചോദിച്ചപ്പോൾ ബാങ്ക് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി പരിശോധന നടത്തി ആവശ്യമുണ്ടെങ്കിൽ പണം നൽകാമെന്ന വിചിത്ര മറുപടിയാണ് നൽകിയതെന്ന് പരാതിക്കാരൻ […]

Keralam

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ബോണറ്റ് പൂർണമായി കത്തി

മലപ്പുറം : കാര്‍ കത്തിയുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്നവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണ് […]

Sports

സഞ്ജുവിന്റെ ആ ക്യാപ്റ്റന്‍സി മികവാണ് ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്: പരാഗ്

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം റിയാന്‍ പരാഗ്. മത്സരം പരാജയപ്പെട്ടാലും അദ്ദേഹം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണ്. വിക്കറ്റിന് പിന്നില്‍ സഞ്ജു പുലര്‍ത്തുന്ന മികവ് പലപ്പോഴും പ്രശംസിക്കപ്പെടാറില്ലെന്നും പരാഗ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയുടെ സിംബാബ്‌വെ പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് പരാഗ്. […]

Keralam

കേരളത്തിലെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ നമുക്ക് കിട്ടുന്ന റിസൾട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുർഭരണങ്ങൾക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തിൽ സീറ്റുകൾ നേടണം. ജനങ്ങൾക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നിൽക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം […]

Movies

ധനുഷിൻ്റെ ‘ക്യാപ്റ്റൻ മില്ലറി’ന് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം

ധനുഷ് നായകനായെത്തി ആരാധകർ ആഘോഷമാക്കിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. പിരിയഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രത്തെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. യുകെ നാഷണൽ ഫിലിം അവാർഡിൽ മികച്ച വിദേശ ഭാഷാ ചിത്രമായി ‘ക്യാപ്റ്റൻ മില്ലർ’ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിൻ്റെ സംഗീതസംവിധായകൻ ജിവി പ്രകാശ് കുമാറാണ് സോഷ്യൽ […]

Keralam

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 981 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് എക്സൈസ്. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് ഒരു കിലോയോളം വരുന്ന എംഡിഎംഎ പിടിച്ചെടുത്തത്. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡും എക്സൈസ് ഇന്റലിഡന്‍സ് വിഭാഗവും ചേര്‍ന്നാണ് റെയില്‍ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. അതേസമയം കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ […]

Keralam

മുതലപ്പൊഴിയിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ. കേന്ദ്രമന്ത്രി ജോർജ് കുര്യൻ പങ്കെടുത്ത ചർച്ച അവസാനിച്ച ശേഷമായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിയുടെ ചർച്ചയിൽ പ്രശ്നപരിഹാരത്തിനായുള്ള യാതൊന്നും ഉണ്ടായില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. സ്ത്രീകളടക്കമുള്ള നിരവധി പ്രവർത്തകർ ചർച്ച നടന്ന ഓഫിസ് ഉപരോധിക്കുകയാണ്. ഇതിനിടെ […]