Keralam

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. വയഡക്ട് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് രാവിലെ 10:30ന് കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു. 1957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം […]

India

മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി: ഡൽഹി മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ […]

Keralam

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്‍റെ ഹർജി തള്ളി ഹൈക്കോടതി

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാണി സി കാപ്പന്‍ എംഎൽഎയുടെ ഹർജി ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്‌താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 3.25 കോടി രൂപയുടെ തട്ടിപ്പും വഞ്ചനയും […]

Entertainment

ധനകാര്യം ‘മഞ്ഞക്കിളി വിടപറയുന്നു’; എക്‌സിന്റെ ഇന്ത്യന്‍ ‘ബദലായ’ കൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നു. എക്‌സിന് സമാനമായ രൂപകല്‍പ്പനയുമായി, എക്‌സിന് ബദല്‍ എന്ന തരത്തിലാണ് കൂ അവതരിപ്പിച്ചത്. ‘മഞ്ഞക്കിളി വിട പറയുന്നു’ എന്ന ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ലിങ്ക്ഡ്ഇനിലൂടെയാണ് കൂവിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതായി സ്ഥാപകര്‍ അറിയിച്ചത്. ഒന്നിലധികം വലിയ ഇന്റര്‍നെറ്റ് കമ്പനികള്‍, കമ്പനികള്‍, മാധ്യമ […]

Keralam

‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ

തൃശൂർ: ഒല്ലൂരിൽ രണ്ടരക്കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ. 9000 എംഡിഎംഎ ഗുളികകളുമായി പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തൃശ്ശൂർ ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാവുന്നത്. കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. […]

Banking

12 മണിക്കൂര്‍ അറ്റകുറ്റപ്പണി, മുൻകൂട്ടി ഇടപാടുകൾ നടത്തണം; അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂലൈ 13 ശനിയാഴ്ച ചില ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ വൈകീട്ട് നാലര വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. അന്നേദിവസം എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ […]

Keralam

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും: റവന്യൂമന്ത്രി കെ രാജന്‍

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക. പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി കെ.രാജന്‍  പറഞ്ഞു.  ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി […]

Keralam

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്‍ മര്‍ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിന്‍സന്റ് എംഎല്‍എയെയും എസ്.എഫ്.ഐക്കാര്‍ കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പോലീസുകാര്‍ വെറും കാഴ്ചക്കാരായിരുന്നു. […]

Movies

മലയാള സിനിമ ആറുമാസത്തില്‍ കൊയ്തത് ആയിരം കോടിക്ക് മേലെ

കോവിഡ് പ്രതിസന്ധിക്കുശേഷം മലയാള സിനിമ വീണ്ടും ട്രാക്കിലേക്കെത്തിയപ്പോള്‍ ആറുമാസം കൊണ്ടുണ്ടായത് ഇന്‍ഡസ്ട്രി ഹിറ്റ് അടക്കം 13 വിജയ ചിത്രങ്ങള്‍. അഞ്ചുമാസം കൊണ്ട് തന്നെ കേരള ബോക്സ് ഓഫീസ് കളക്ഷന്‍ ആദ്യമായി 1000 കോടി കടന്നതും ചരിത്രം. 78 മലയാള ചിത്രങ്ങളാണ് ഈ വര്‍ഷം ഇതുവരെ തീയേറ്ററിലെത്തിയത്. ജയറാമിന്റെ ‘ഓസ്‌ലര്‍’ […]

Keralam

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ […]