Movies

ഇന്ദ്രന്‍സ് – മുരളി ഗോപി ചിത്രം കനകരാജ്യം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രൻസും മുരളി ഗോപിയും തമ്മിലുള്ള സംഭാഷണമാണ് പ്രധാനമായും ടീസറിൽ കാണിക്കുന്നത്. ഭാര്യയോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് മുരളി ഗോപിയെ ഇന്ദ്രൻസ് ഉപദേശിക്കുന്ന സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന […]

Keralam

സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരണം; 8 ഉദ്യോഗസ്ഥര്‍ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

പത്തനംതിട്ട: സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ 8 ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്. സംഭവത്തിൽ 3 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും […]

Sports

കൊളംബിയയോട് സമനില പിടിച്ച് ബ്രസീൽ ക്വാർട്ടറിൽ; എതിരാളികളാകുക ഉറുഗ്വേ

സാന്‍റാ ക്ലാര: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തിൽ സമനിലയോടെയാണ് ക്വാർട്ടർ ഫൈനൽ പ്രവേശം. 1-1 ആയിരുന്നു മത്സര സ്കോർ. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) […]

Keralam

അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം

കൊച്ചി : അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം. ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണ് നിയമ വിരുദ്ധ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നത്. പിന്‍വാതില്‍ നിയമനങ്ങളുടെ ഇരകളായി […]

Business

സെന്‍സെക്‌സ് ആദ്യമായി 80,000 തൊട്ടു, റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ്; നിഫ്റ്റി 24,000ന് മുകളില്‍

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരം കുറിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നാണ് കുതിച്ചത്. സെന്‍സെക്‌സ് 500ലധികം പോയിന്റ് […]

Keralam

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പ്; 3 ജില്ലകളിൽ യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം, ജൂലൈ 6 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് […]

Local

അതിരമ്പുഴ വട്ടുകുളം വീട്ടിൽ സിജുവിന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ

അതിരമ്പുഴ: അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗത്ത് വട്ടുകുളം വീട്ടിൽ സിജുവിന്റെ മരണം കൊലപാതകമെന്ന് പോലീസ്.  പടിഞ്ഞാറ്റും ഭാഗത്ത് ചെറ്റേപ്പറമ്പിൽ വീട്ടിൽ പുള്ള് കുഞ്ഞുമോൻ എന്ന് വിളിക്കുന്ന കുഞ്ഞുമോൻ സി.സി (71) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺമാസം പതിനാറാം തീയതി വൈകുന്നേരത്തോടുകൂടി അതിരമ്പുഴ ഭാഗത്ത് വച്ച് സ്കൂട്ടർ ഓടിച്ചു വരവേ […]

No Picture
Keralam

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സഹായം; 1,031 പേരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2017 ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അര്‍ഹരായവരെ […]

Keralam

സംസ്ഥാനത്ത് 49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; ജൂലൈ നാല് മുതൽ നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ 49 തദ്ദേശവാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂലൈ 30നാണ് തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാര്‍ഡ് ഉള്‍പ്പെടെ 49 തദ്ദേശ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന […]

Keralam

മാധ്യമപ്രവർത്തകൻ എം.ആർ. സജേഷ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച് വസന്തകുമാരിയുടെയും മകനാണ്. […]