Health Tips

ആലസ്യവും ക്ഷീണവും ഒഴിവാക്കാം; കഴിക്കാം ‘ഊർജം’ അടങ്ങിയ ഭക്ഷണം

അലസതയും ക്ഷീണവും ഒഴിവാക്കാന്‍ ഊർജം അടങ്ങിയ ഭക്ഷണം ഉള്ളിലെത്തണം. ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങളിലെ കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം ഊർജ്ജം നൽകുന്നു. ആപ്പിൾ, വാഴപ്പഴം, ഓറഞ്ച്, മധുരക്കിഴങ്ങ്, പേരക്ക തുടങ്ങിയ പഴങ്ങളും ഇതിന്‌ നല്ലതാണ്. മധുരക്കിഴങ്ങ്, ചീര, പയർവർഗങ്ങൾ എന്നീ ഭക്ഷണങ്ങളിലും കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ ഊർജത്തിന്‍റെ […]

District News

ഈരാറ്റുപേട്ടയിൽ വൻ കള്ളനോട്ട് വേട്ട; രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു

കോട്ടയം: ബാങ്കിൻ്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്. ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന്, പൊലീസ് സംഘം നടത്തിയ […]

Sports

സിംബാബ്‌വെ പരമ്പര; ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ജു ഇല്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. ജൂലൈ ആറിനാണ് ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം ആരംഭിക്കുന്നത്. പ്രഖ്യാപിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്. സഞ്ജുവിനൊപ്പം ശിവം ദുബെ, യശസ്വി ജയ്‌സ്‌വാള്‍ എന്നീ താരങ്ങളും രണ്ട് മത്സരങ്ങള്‍ക്കുള്ള […]

Health

ഹൃദയാഘാത ലക്ഷണമായി വരുന്ന നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ഹൃദയാഘാതം കാരണം മരണപ്പെടുന്നത്. അതിനാല്‍ ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കാണപ്പെടുമ്പോള്‍തന്നെ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നത് മൂലമുണ്ടാകുന്ന ഓക്‌സിജന്റെ അഭാവമാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന അസഹനീയമായ നെഞ്ചുവേദന ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ നെഞ്ചിനുണ്ടാകുന്ന […]

District News

‘ദീക്ഷാരംഭം’ കുറിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്

അരുവിത്തുറ സർവകലാശാലാ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ “ദീക്ഷാരംഭ് 2024′ അരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ […]

Keralam

മേൽപ്പാലത്തിൽ നിന്നും തെറിച്ചുവീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം ; വാഹനമോടിച്ച യുവതിക്കെതിരേ കേസ്

തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലച്ചിൽ ഇടിച്ച് യുവതി റോഡിലേകക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരേ കേസെടുത്ത്  പോലീസ്.  അമിത വേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിന് പിന്നിലിരുന്ന സിമിയാണ് മരിച്ചത്. സിമിയുടെ […]

Sports

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം; കോര്‍ട്ടില്‍ പിടഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം. കോർട്ടിൽ പിടഞ്ഞുവീണ ചൈനീസ് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 17കാരനായ ഴാങ് ഷിജി, ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു. #Breaking 17-year-old Chinese […]

Keralam

കണ്‌ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്മദത്തൻ സ്ഥാനം ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് കണ്‌ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്‌ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആഗസ്റ്റ് 16ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ ബ്രഹ്‌മദത്തന്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയം […]

Business

മൊബൈൽ ഫോൺ റീചാർജ് നിരക്ക് വർധന ബുദ്ധിപൂർവം ഒഴിവാക്കാം ; അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം

റിലയൻസ് ജിയോയും എയർടെല്ലും പ്രഖ്യാപിച്ച മൊബൈൽ ഫോൺ റീചാർജ് പ്ലാൻ നിരക്ക് വർധന നാളെ പ്രാബല്യത്തിൽ വരികയാണ്. ചെറിയൊരു സൂത്രം പ്രയോഗിച്ചാൽ പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് നിരക്ക് വർധന തൽക്കാലത്തേക്ക് ഒഴിവാക്കാൻ കഴിയും. അതെങ്ങനെയെന്ന് പരിശോധിക്കാം. ജിയോയുടെ റീചാർജ് നിരക്കിൽ 12 മുതൽ 25 ശതമാനം വരെ വർധനവാണ് […]