Banking

ചെറുകിട സംരംഭങ്ങള്‍ക്ക് ഉടനടി വായ്പ ; ഡിജിറ്റല്‍ പദ്ധതിയുമായി എസ്ബിഐ

കൊച്ചി: ചെറുകിട സംരംഭങ്ങള്‍ക്കായി വെബ് അധിഷ്ഠിത ഡിജിറ്റല്‍ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തി 15 മിനിറ്റുകള്‍ക്കകം ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്നതാണ് ഇതിന്റെ രീതി. വായ്പ അപേക്ഷ, ഡോക്യുമെന്റേഷന്‍, വായ്പ അനുവദിക്കല്‍, വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടല്‍ […]

Sports

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ വീഴ്ത്തി യുറുഗ്വായ് ക്വാര്‍ട്ടർ ഫൈനലില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ വീഴ്ത്തി യുറുഗ്വായ് ക്വാര്‍ട്ടർ ഫൈനലില്‍. ഗ്രൂപ്പ് സിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറുഗ്വായ് അമേരിക്കയെ തകര്‍ത്തത്. മൂന്നില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച യുറുഗ്വായ് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. അമേരിക്കയ്‌ക്കെതിരെ മത്തിയാസ് ഒലിവേരയാണ് (66) […]

India

രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. ‘ഹിന്ദു’ പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ […]

Business

ഡെൻമാർക്കിനെ മയക്കി വയനാടൻ റോബസ്റ്റ കാപ്പി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വ്യത്യസ്തങ്ങളായ കാപ്പിരൂചികള്‍ സംഗമിക്കുന്ന വേള്‍ഡ് ഒഫ് കോഫിയുടെ കോപ്പന്‍ഹേഗന്‍ എഡിഷനില്‍ കേരളത്തില്‍ നിന്നുള്ള വയനാടന്‍ റോബസ്റ്റ കാപ്പിക്ക് മികച്ച സ്വീകരണം. ആദ്യമായാണ് രാജ്യാന്തര വേദിയില്‍ വയനാടന്‍ റോബസ്റ്റ കോഫി അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്‍റെ തനതുരുചിയില്‍ കാപ്പിക്ക് അന്താരാഷ്‌ട്ര വിപണി കണ്ടെത്താന്‍ സാധിക്കുമെന്നതിന്‍റെ തെളിവാണ് ജൂണ്‍ 27 മുതല്‍ 29 […]

Movies

ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി : മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്. ആർഡിഎക്സ് സിനിമ നിർമാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് അഞ്ജന അബ്രഹാമിന്റെ പരാതി. സിനിമയ്ക്കായി […]

Business

സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു;80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില […]

Movies

അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ ഓർമ്മകള്‍ക്ക് 14 വയസ്

അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ 14 -ാം ഓര്‍മ്മ ദിനമാണിന്ന്. ലളിതസംഗീതത്തെ ജനകീയനാക്കിയ എം ജി രാധാകൃഷ്ണന്‍ മലയാളത്തിനായി നിരവധി സുന്ദര ഗാനങ്ങള്‍ സമ്മാനിച്ചാണ് അനശ്വരതയിലേക്ക് മറഞ്ഞത്. മൺമറഞ്ഞ് 14 വര്‍ഷം പിന്നിട്ടിട്ടെങ്കിലും പാട്ടുകളും ഓർമകളുമായി മലയാളിക്കൊപ്പം എന്നുമുണ്ട് എം ജി രാധാകൃഷ്ണന്‍. ആകാശവാണിയുടെ സുവര്‍ണനാളുകളിലാണ് എം […]

District News

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഒരുങ്ങി കര്‍ഷകൻ

കോട്ടയം: നെല്ലിൻ്റെ സംഭരണ തുക കിട്ടാത്തതിനെ തുടർന്ന് കർഷകൻ സമരത്തിലേക്ക്. കോട്ടയം ആർപ്പൂക്കര മണിയാപറമ്പിലെ കർഷകൻ സജി എം എബ്രഹാം ആണ് സെക്രട്ടറിയേറ്റിന് മുൻപിൽ സമരത്തിന് ഒരുങ്ങുന്നത്. നെല്ലിൻ്റെ സംഭരണത്തുക കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം സജി കോട്ടയത്ത് സമരം നടത്തിയിരുന്നു. കോട്ടയത്ത് പാഡി ഓഫിസിന് മുൻപിലായിരുന സജി നിരാഹാര […]

Keralam

ചക്രവാതച്ചുഴി, ന്യൂനമർദ്ദം: 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും(ജൂലൈ 2) പരക്കെ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയാണ് പ്രവചിക്കുന്നത്. തുടർന്ന് ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഗുജറാത്തിനു […]

District News

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്കുമാർ (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം […]