Health

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവാണോ? കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന ലാൻസെറ്റ് പഠനംവന്നത് അടുത്തിടെയാണ്. ശാരീരിക പ്രവര്‍ത്തനങ്ങളിലെ ഈ കുറവ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിതെളിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന. 2022-ല്‍ 180 കോടി ജനങ്ങളില്‍ 31 ശതമാനം മുതിര്‍ന്നവര്‍ മതിയായ ശാരീരിക […]

Keralam

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകിയെന്ന് വ്യക്തമാക്കാനും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ പോളിനെ ആന ചവിട്ടി കൊന്നതിനു പിന്നാലെ വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്ക്കാലികമായി […]

Technology

റിയല്‍മി 13 സീരീസ് ഇന്ത്യയിലേക്ക് ; പ്രഖ്യാപനവുമായി കമ്പനി

നിരവധി അത്യാധുനിക എഐ ഫീച്ചറുകളുമായി റിയല്‍മി 13 സീരീസ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ആദ്യ പ്രൊഫഷണല്‍ എഐ കാമറ ഫോണായിരിക്കും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ പ്രോ സീരീസില്‍ രണ്ടു വേരിയന്റുകളാണ് ഉണ്ടാവുക. 13 പ്രോ പ്ലസും 13 പ്രോയും. ഫോണിന്റെ മറ്റു ഫീച്ചറുകളെ കുറിച്ച് […]

Sports

ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല. ‘ഇന്ത്യന്‍ […]

Keralam

ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് […]

Keralam

ബീഫ് കറിക്ക് അളവ് കുറഞ്ഞു ; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദനം

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. […]

General Articles

ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന സസ്യവർഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാൻ സാധിക്കുന്ന സസ്യവർഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ. മരുഭൂമിയിൽ വളരുന്ന സിൻട്രിച്ചിയ കാനിനെർവിസ് എന്ന തരം പായലിനാണ് ചൊവ്വയിലെ കാലാവസ്ഥയെ അതിജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. അൻ്റാർട്ടിക്കയിലും മൊജാവേ മരുഭൂമിയിലുമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന പായലിന് വരൾച്ച, ഉയർന്ന തോതിലുള്ള വികിരണം, അതിശൈത്യം എന്നിവയുൾപ്പെടെയുള്ള ചൊവ്വയെപ്പോലുള്ള അവസ്ഥകളെ നേരിടാൻ കഴിവുള്ളതായി […]

Keralam

വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി ; സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്

കൊച്ചി: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. […]

Keralam

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍

പാലക്കാട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍. ഇന്ന് രാവിലെ പത്ത് മുതല്‍ പ്രദേശവാസികളില്‍ നിന്നും സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ നീക്കം. വിവിധ സമരസമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമരത്തെ തുടര്‍ന്നാണ് ടോള്‍ പിരിക്കാനുള്ള […]

Movies

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ‘തങ്കലാൻ’ ഉടൻ

ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയുന്ന ‘തങ്കലാൻ’ തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സിനിമയുടെ റിലീസ് തീയതി നിരവധി തവണ മാറ്റിയതിൽ ആരാധകർ നിരാശ പങ്കുവെക്കുകയും ചെയ്തിരുന്നു. ചിത്രം ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ധനഞ്ജയൻ ഒരു പ്രമുഖ മാധ്യമത്തിന് […]