India

ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം.

ന്യൂഡൽഹി: ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ […]

Keralam

ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകനായി പോലീസ്

പാലക്കാട് : ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പോലീസ്. ചെന്നൈ – തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുറത്തേക്ക് തെറിച്ചു വീണ യുവാവിന് രക്ഷകരായാണ് പോലീസ് എത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോയമ്പത്തൂർ സ്വദേശിയായ യുവാ‌വാണ് ട്രെയിനിൽ നിന്നും വീണത്. തുടർന്ന് സഹയാത്രക്കാർ പോലീസില്‍ വിവരം […]

Keralam

എടുക്കാത്ത വായ്പ തിരിച്ചടക്കാൻ നോട്ടീസ് ; പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തിനെതിരെ വീണ്ടും പരാതി

പെരുമ്പാവൂര്‍ : എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് പെരുമ്പാവൂരുകാർ. തിരിച്ചടവ് ആവശ്യപ്പെട്ട് നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ സംഘത്തില്‍ നിന്നും നോട്ടീസ് എത്തിയത്. ഏഴ് വര്‍ഷം മുന്‍പ് 20 ലക്ഷം രൂപ വായ്പ എടുത്തെന്നാണ് നോട്ടീസിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരുമ്പാവൂര്‍ […]

Keralam

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും; പുതിയ പരീക്ഷണം പത്തനാപുരം ഡിപ്പോയിൽ

കെഎസ്ആർടിസി ബസ് ഇനി നീല നിറത്തിലും. പത്തനാപുരം കൊട്ടാരക്കര റോഡിൽ ഓടുന്ന ബസിലാണ് മാറ്റം വരുത്തിയത്. മന്ത്രിയുടെ സ്വന്തം മണ്ഡലമായ പത്തനാപുരത്താണ്  കെഎസ്ആർടിസി യുടെ പുതിയ പരീക്ഷണം. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെയാണ് പുതിയ ബസ് സർവീസ് ആരംഭിച്ചത്. നീല നിറം തന്നെയാണ് ബസിന്റെ ആകർഷണം. ഒറ്റ നോട്ടത്തിൽ […]

Keralam

ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ

തിരുവനന്തപുരം : ടി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദനം അറിയിച്ച് കേരള നിയമസഭ. നിയമസഭാ സമ്മേനത്തിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രോഹിതിനെയും സംഘത്തെയും അഭിനന്ദിച്ചത്. താരങ്ങൾ രാജ്യത്തിന് അഭിമാനം പകർന്നുവെന്നും ടീമിലുള്ള ഓരോ താരങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും […]

Keralam

വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു ; വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അതുകൊണ്ട് ഗതാഗതം […]

India

നീറ്റ് യുജി: പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിന് നാഷണ്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനപ്പരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു. വൈകി പരീക്ഷ തുടങ്ങിയ ആറു സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് […]

Keralam

വില്‍പ്പനകരാര്‍ ലംഘിച്ചു ; ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ജപ്തി ചെയ്തു

തിരുവനന്തപുരം : ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പ്പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന […]

Technology

പല ടൈപ്പ് ചാര്‍ജര്‍ പറ്റില്ല; ഉപകരണങ്ങൾക്ക് ‘സി ടൈപ്പ്’ കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : 2026-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം. റിപ്പോർട്ട് പ്രകാരം, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ 2025 ജൂണിൽ യുഎസ്‌ബി- സി ഉറപ്പാക്കണം. അതേസമയം, ലാപ്‌ടോപ്പുകൾ 2026 […]

World

ഫ്രഞ്ച് തിരഞ്ഞെടുപ്പ് : ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന് വിജയമെന്ന് എക്സിറ്റ് പോളുകൾ

ഫ്രാൻസ് ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന് വിജയമെന്ന് എക്‌സിറ്റ് പോളുകൾ. ഞായറാഴ്ച നടന്ന ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷ പാര്‍ട്ടിയായ നാഷണൽ റാലി (ആർഎൻ) പാർട്ടിക്കാണ് മുന്‍തൂക്കം. 34 ശതമാനം വോട്ടുകളാണ് ആർഎൻ നേടുകയെന്നാണ് പ്രവചനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ടുഗതർ സഖ്യം 20.5 ശതമാനം […]