District News

14 കോളേജുകള്‍ പൂട്ടിയെന്ന വാര്‍ത്ത തെറ്റ് ; വിശദീകരണവുമായി മഹാത്മാഗാന്ധി സര്‍വകലാശാല

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍വകലാശാലയുടെ വിശദീകരണം. 2024 ജൂണ്‍ 30ന് ദ ഹിന്ദു ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നായിന്നു . പ്രസ്തുത പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ […]

India

മമതയ്‌ക്കെതിരായ ബംഗാൾ ഗവർണറുടെ മാനനഷ്ടക്കേസ് ; കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി വി ആനന്ദബോസ് നൽകിയ മാനനഷ്ട പരാതിയിൽ കൊൽക്കത്ത ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഗവർണർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്ന സമയത്തായിരുന്നു മമതയുടെ പരാമർശം ഉണ്ടായത്. രാജ്ഭവനിൽ നടക്കുന്ന കാര്യങ്ങൾകേട്ട് അങ്ങോട്ട് പോകാൻ ഭയമാണെന്ന് ചില സ്ത്രീകൾ തന്നോട് […]

Keralam

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തല്ലിയും തലോടിയുo സിപിഎം ജില്ലാ കമ്മിറ്റി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തല്ലിയും തലോടിയുo സിപിഎം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചരണായുധമാക്കിയെന്ന് സിപിഎം. സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വെള്ളാപ്പള്ളിയെ തല്ലിയും തലോടിയുമുള്ള നിലപാട്. […]

Movies

യൂട്യൂബേഴ്‌സിന് നിയന്ത്രണരേഖ വരച്ച് നിര്‍മാതാക്കളുടെ സംഘടന

യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടന(കെഎഫ്പിഎ). സിനിമാ പരിപാടികള്‍ കവര്‍ ചെയ്യണമെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെഎഫ്പിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള […]

Sports

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി

ന്യൂയോർക്ക് : കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സസ്‌പെൻഷൻ ലഭിച്ചതോടെ ഉറുഗ്വേക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. മുന്നേറ്റ നിരയിൽ താളം കണ്ടെത്താൻ പാട് പെടുന്ന ടീമിന് വിനീഷ്യസിന്റെ അഭാവം വലിയ തിരിച്ചടിയാകും. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ മഞ്ഞ കാർഡ് […]

Keralam

പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി

കണ്ണൂര്‍ : പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും […]

Keralam

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിക്കുന്നു. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം […]

Business

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയാണ്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് […]

Keralam

ഉത്തരവാദിത്വമില്ലാത്ത പ്ര്‌സ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : ഉത്തരവാദിത്വമില്ലാത്ത പ്ര്‌സ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിത്രഭ്രമം ഉള്ളവര്‍ക്കു ഗവര്‍ണര്‍ ആവാനില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന, സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ആരാണ് ഈ സ്വരാജെന്നും ഗവര്‍ണര്‍ ചോദിച്ചു. ആരാണ് ഈ സ്വരാജ്? ആരും ആയിക്കോട്ടെ, […]

Keralam

സ്വകാര്യ മാനേജ്മെന്റുകൾക്ക് വഴങ്ങി സർക്കാർ; ജനറൽ നേഴ്സിങ്ങ് ഫീസ് മൂന്നിരട്ടി കൂട്ടാൻ നീക്കം

കൊച്ചി: ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്സിങ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി മാനേജ്മെന്റുകൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. നിലവിൽ 22000 വാർഷിക ഫീസുള്ള […]