India

റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന മണിക്കൂറുകളില്‍ തിരക്ക്; സാങ്കേതിക തകരാറില്‍ വലഞ്ഞ് നികുതിദായകര്‍

ന്യൂഡല്‍ഹി: ഐടിആര്‍ ഫയലിങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂട്ടത്തോടെ ആദായനികുതി പോര്‍ട്ടലിലേക്ക് ഇടിച്ചുകയറിയത് മൂലം സാങ്കേതിക തകരാര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധിപ്പേര്‍ സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെട്ടു. സാങ്കേതിക തകരാറിന്റെ ദൃശ്യങ്ങളും വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ആദായനികുതി പോര്‍ട്ടലിന്റെ കാര്യക്ഷമത നിരവധിപ്പേര്‍ ചോദ്യം ചെയ്യുന്നത്. […]

Keralam

വയനാടിന് കൈത്താങ്ങായി വിക്രം ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം കൈമാറി

ഉരുൾപൊട്ടലിൽ വേദനയായ വയനാടിന് കൈത്താങ്ങായി നടൻ വിക്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവനയായി നൽകി. കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ദുരിതബാധിതർക്ക് എല്ലാവിധ സഹായവും നൽകുന്നത് ഔദ്യോഗിക ദുരിതാശ്വാസ ഫണ്ടിൽനിന്ന് ആയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പിനുശേഷം […]

No Picture
Keralam

1592 പേരെ രക്ഷപ്പെടുത്തി; ചികിത്സയിലുള്ളത് 91 പേര്‍; 82 ക്യാംപുകളിലായി കഴിയുന്നത് 8017 പേര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ദുരന്തഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 […]

District News

പാലാ കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി കടയ്ക്കുള്ളിൽ തീകൊളുത്തി മരിച്ചു

പാലാ: കൊല്ലപ്പള്ളിയിൽ ഫർണിച്ചർ വ്യാപാരി പൊള്ളലേറ്റ് മരിച്ചു. ടൗണിന് സമീപം ഫർണിച്ചർ ഷോപ്പ് നടത്തി വരികയായിരുന്ന വരകുകാലായിൽ സാബു (63) വാണു മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. കടയ്ക്കുള്ളിൽ തീ പടർന്നത്   സമീപത്തെ വ്യാപാരികൾ ആണ് കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ […]

World

വയനാട് മുണ്ടക്കൈ ദുരന്തം ; അനുശോചനം അറിയിച്ച് ബഹ്റൈൻ

മനാമ : വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം അറിയിച്ച് ബഹ്റൈൻ. ഇന്ത്യൻ സർക്കാറിനോടും ജനതയോടും മരിച്ചവരുടെ കുടുംബങ്ങളോടും അനുശോചനവും ഐക്യദാർഢ്യവും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനം പൂർണ തോതിൽ തുടരുന്നുവെന്ന് മുഖ്യമന്ത്രി […]

Keralam

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമാണ് എന്ന് കണ്ട് പത്തുദിവസം മുന്‍പാണ് വയനാട്ടില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ കേരളം കണ്ടതില്‍ […]

Keralam

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.    

Keralam

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് താരങ്ങൾക്ക് സ്പോർട്‌സ് ഓർഗനൈസർമാരായി നിയമനം

തിരുവനന്തപുരം : 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ അഞ്ച് മലയാളി കായികതാരങ്ങൾക്ക് അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തികയിൽ നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (AEO) തസ്തികയ്ക്ക് സമാനമായി അസിസ്റ്റൻ്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച് നിയമനം നൽകും. വിദ്യാഭ്യാസ […]

Keralam

വയനാട്ടിലെ ഉരുൾപൊട്ടൽ ; സീരിയൽ ക്യാമറമാന്റെ മൃതദേഹം കണ്ടെത്തിയതായി ഫെഫ്ക

വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന്‍ നഷ്ടമായവരില്‍ സീരിയൽ ക്യാമറാമാനും. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ […]

Keralam

കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ്; എറണാകുളം – ബെംഗളൂരു യാത്ര തുടങ്ങി

കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര ആരംഭിച്ചു. എറണാകുളം-ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് യാത്ര ആരംഭിച്ച ട്രെയിൻ രാത്രി 10ന് ബംഗളൂരുവിലെത്തും. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബുധൻ, വെള്ളി, […]