Technology

ഇനി സെര്‍ച്ച് ജിപിടിയും ; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ

നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ)യുടെ സെര്‍ച്ച് എഞ്ചിനായ സെര്‍ച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പണ്‍ എഐ. പ്രാരംഭ രൂപമെന്ന നിലയില്‍ പരിമിതമായി സെര്‍ച്ച് ജിപിടി ലഭ്യമാകുമെന്നും പിന്നീട് ചാറ്റ് ജിപിടിയില്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഓപ്പണ്‍ എഐ അറിയിച്ചു. ”പ്രസാധകരുമായി ബന്ധപ്പെടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് സെര്‍ച്ച് ജിപിടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉത്തരങ്ങള്‍ക്ക് വ്യക്തമായ […]

Keralam

തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും പിന്‍മാറണം : മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: സാമൂഹിക- പാരിസ്ഥിതിക ആഘാതങ്ങള്‍ പഠിക്കാതെയും ഡി.പി.ആര്‍ തയാറാക്കാതെയും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരദേശ ഹൈവെ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വികസന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനാകില്ലെന്നതില്‍ തര്‍ക്കമില്ല. ആവാസ വ്യവസ്ഥ നിലനിര്‍ത്തിയും ജീവനോപാധികള്‍ സംരക്ഷിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് […]

Banking

സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജീവനക്കാരിയായ യുവതി 20 കോടിയോളം രൂപയുമായി മുങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ജീവനക്കാരിയായ യുവതി 20 കോടിയോളം രൂപയുമായി മുങ്ങി. തൃശ്ശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലാണ് വന്‍തട്ടിപ്പ് അരങ്ങേറിയത്. കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന്‍ ആണ് കോടികളുമായി മുങ്ങിയത്. 18 വർഷമായി യുവതി ഇവിടെ ജീവനക്കാരിയാണ്. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് […]

India

അർജുന്റെ ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കും: കാർവാർ എംഎൽഎ

അർജുന്റെ ലോറി കണ്ടെത്താൻ ഗംഗാവലി പുഴയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് തോണികൾ എത്തിച്ചുകഴിഞ്ഞു. ചായക്കട നിലനിന്നിരുന്ന സ്ഥലവും തൊട്ടടുത്തെ വീടിന്റെ അവശിഷ്ടങ്ങളും പരിശോധിച്ചു നടപടികൾ തുടരുമെന്നും എംഎൽഎ  പറഞ്ഞു. ഷിരൂരിൽ തെരച്ചിലിന് പ്ലാൻ ബി, മത്സ്യബന്ധന വള്ളങ്ങൾ […]

Sports

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. 117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും. പി വി സിന്ധുവും ശരത് […]

Sports

വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വെച്ച് സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും

ധാംബുള്ള : വനിതാ ഏഷ്യ കപ്പിൽ ഫൈനൽ ലക്ഷ്യം വെച്ച് സെമിയിൽ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാൻ, യുഎഇ, നേപ്പാൾ ടീമുകൾക്കെതിരെ നേടിയ ഉജ്വല വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യ സെമിഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെയിറങ്ങുന്നത്. ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായാണ് ഇന്ത്യ […]

Banking

ബാങ്കു വഴി പണമിടപാട്: നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി നിര്‍ബന്ധം; റിസര്‍വ് ബാങ്ക് നിര്‍ദേശം

മുംബൈ: ബാങ്കുകള്‍ വഴിയോ ധനകാര്യസ്ഥാപനങ്ങള്‍ വഴിയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍, പണം നല്‍കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെവൈസി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതുസംബന്ധിച്ച് ആര്‍ബിഐ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. പണം കൈമാറ്റത്തിനുള്ള സൗകര്യങ്ങള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ബാങ്കിങ് […]

Keralam

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ; യുവാവ് അറസ്റ്റിൽ

വൈക്കത്ത് വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി പി ബിപിൻ എന്നയാളെയാണ് എക്സൈസ്  അറസ്റ്റ് ചെയ്തത്.  പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിബിന്‍ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. ഇയാളുടെ […]

Keralam

ഇതൊന്നും നടക്കുന്ന കാര്യമല്ല; ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ […]

Keralam

വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കി: ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി നിയമം പഠിപ്പിച്ച് ആർടിഒ

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ​ഗതാ​ഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു. […]