Sports

ഒളിംപിക്സ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ, ബാഡ്മിന്റണില്‍ പിവി സിന്ധു കളത്തിലിറങ്ങും

പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ […]

Keralam

ചൂരൽമലയിലെ റിസോർട്ടിലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവന്റെ തുടിപ്പുതേടി രക്ഷാപ്രവർത്തകർ

ചൂരൽമലയിലെ റിസോർട്ടിൽ കുടുങ്ങിക്കിടന്നവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോ​ഗ്യനിലയിൽ ആശങ്ക ഉയരുകയാണ്. മുണ്ടക്കൈയിലെ ട്രീവാലി റിസോർ‌ട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണ്. കൂടം കൊണ്ട് കോൺ‌ക്രീട്ട് കെട്ടിടങ്ങൾ പൊളിച്ചും മേൽക്കൂരകൾ വലിച്ചുനീക്കിയും മറ്റുമാണ് കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾ ചെളിയിൽ പുതഞ്ഞ് കിടക്കുകയാണ്. […]

Keralam

ഉരുളെടുത്ത് മുണ്ടക്കൈ; ഉള്ളുലഞ്ഞ് വയനാട്; മരണം 153 ആയി; തിരച്ചില്‍ തുടരുന്നു

കല്‍പ്പറ്റ: ഉരുള്‍ പൊട്ടലുണ്ടായ വയനാട്ടില്‍ മരണം 153 ആയി. മരണസംഖ്യ നിയും ഉയരുമെന്നാണ് സൂചന. 191 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ദിനം നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പനങ്കയത്ത് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ചാലിയാര്‍ […]

Keralam

ഇരുട്ടും മഞ്ഞും അവഗണിച്ച് വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഉയർന്നേക്കാം

വയനാട്: ഇരുട്ടും മഞ്ഞും വക വയ്ക്കാതെ വയനാട്ടിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തിൽ 106 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. കനത്ത കോടമഞ്ഞ് രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനം മണിക്കൂറുകൾക്കയം വയനാട്ടിലേക്ക് എത്തിച്ചേരും. രാത്രിയിൽ പരമാവധി തെരച്ചിൽ നടത്താനാണ് തീരുമാനം. താത്കാലിമായി നിർമിച്ച പാലത്തിലൂടെ […]

No Picture
Keralam

ഔദ്യോഗിക ദുരിതാശ്വാസ പ്രവർത്തകർ അല്ലാത്തവർ വയനാട്ടിലേക്ക് പോകരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാടിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. വയനാടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത […]

Keralam

നടുക്കുന്ന ദുരന്തം; വയനാട്ടിൽ ഉരുൾപൊട്ടലിൽ 113 മരണം

കേരളം കണ്ട ഏറ്റവും വലിയ ദുരന്തഭൂമികളിലൊന്നായി വയനാട് ചൂരൽമല. ഉരുൾപൊട്ടലിൽ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്സിയിൽ 52 മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷൻമാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരിൽ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസിൽ 11 മൃതദേഹങ്ങളും ബത്തേരി […]

Keralam

നദികളില്‍ ജലനിരപ്പ് ഉയരും, മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്; പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്ന് കേരള പൊലീസ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു […]

Keralam

കനത്ത മഴ: എറണാകുളം ജില്ലയിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധി

കൊച്ചി: കനത്ത മഴയുടെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണ്. മുന്‍ […]

Keralam

പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഹൃദയഭേദകമായ ദുരന്തത്തില്‍ ഇതുവരെ 93 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റ 128 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്. […]

Sports

ഏകദിന പോരാട്ടം; രോഹിതും കോഹ്‌ലിയും ശ്രീലങ്കയില്‍

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി എന്നിവര്‍ ശ്രീലങ്കയിലെത്തി. ഏകദിന ടീമില്‍ അംഗങ്ങളായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ സ്വന്തം നിലയ്ക്ക് ഇന്നലെ തന്നെ ലങ്കന്‍ മണ്ണില്‍ എത്തിയിരുന്നു. ഏകദിന പരമ്പരയും […]