Technology

മാജിക് ഓപ്പറേറ്റിങ് സിസ്റ്റം 8.0, ഹോണറിന്റെ പുതിയ ഫോണ്‍ ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍; സവിശേഷതകള്‍

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ ഹോണര്‍ മാജിക് 6 പ്രോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ജനുവരിയില്‍ ചൈനയില്‍ അവതരിപ്പിച്ച ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് രണ്ടിന് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ വഴിയും തെരഞ്ഞെടുത്ത ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഹാന്‍ഡ്സെറ്റ് ലഭ്യമാകും. കറുപ്പും പച്ചയും നിറങ്ങളില്‍ […]

Keralam

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട: തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കലക്റ്റർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് ജില്ലാ കലക്റ്റർ അറിയിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും കളക്റ്റർ ബുധനാഴ്ച […]

Keralam

പാളത്തിലെ മണ്ണ് നീക്കി, റെയിൽ ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞും വെള്ളം കയറിയും ഉണ്ടായ തടസ്സം നീക്കി റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു. മാന്നനൂരിൽ പാളത്തിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരുന്നത്.പാളത്തിലെ മണ്ണ് നീക്കി. ഷൊർണൂരിൽ യാത്ര റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ്സിലെയും ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്സിലെയും യാത്രക്കാർക്ക് തുടർന്ന് വന്ന വണ്ടികളിൽ […]

Keralam

പഴക്കം 122 വര്‍ഷം: കേരളപ്പിറവിക്ക് മുന്‍പ് പണിത കൊച്ചിന്‍ പാലം തകര്‍ന്നു വീണു

തൃശൂര്‍: കനത്തമഴയെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ 122 വര്‍ഷം പഴക്കമുള്ള ചെറുതുരുത്തിയിലെ പഴയ കൊച്ചിന്‍ പാലം തകര്‍ന്നു വീണു. 2011ല്‍ പാലത്തിന്റെ നടുഭാഗം തകര്‍ന്നിരുന്നു. ഇന്ന് പെയ്ത കനത്ത മഴയിലാണ് പഴയ കൊച്ചിപ്പാലം തകര്‍ന്നുവീണത്. 2018ലെയും 2019ലെയും പ്രളയത്തെ കൊച്ചിന്‍ പാലം അതിജീവിച്ചിരുന്നു. ഇനിയൊരു മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ കഴിയുമോ […]

Keralam

രക്ഷാദൗത്യം തുടങ്ങി സൈന്യം ; മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി

മുണ്ടക്കൈയിൽ നിന്നും 100 പേരെ കണ്ടെത്തി സൈന്യം. കയർ വഴി രക്ഷാദൗത്യം ആരംഭിച്ചു. മുണ്ടക്കൈ ഗ്രാമത്തിൽ നിന്നും 100 പേരെ കണ്ടെത്തി 122 ടി എ ബറ്റാലിയൻ. ഇവരുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രക്ഷപ്പെട്ടവർ ചൂരൽമലയിലെത്തി. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ്. ആദ്യ ബാച്ച് എത്തിയത് നദിക്കരയിലൂടെ. അതേസമയം […]

Keralam

ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പിഎസ്‍സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം : ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‍സി അറിയിച്ചു. കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള, അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും […]

Keralam

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം ; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 30/07/2024 […]

Keralam

‘വയനാട്ടിൽ പള്ളിയിലും മദ്രസയിലും താത്കാലിക ആശുപത്രി സംവിധാനം ഒരുക്കും’: വീണാ ജോർജ്

വയനാട്ടിൽ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 83ആയി. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസിലും താല്‍കാലിക ആശുപത്രി സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. […]

Keralam

വയനാട് ദുരന്തം : രണ്ടു ദിവസം സംസ്ഥാനത്ത് ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കല്‍പ്പറ്റ : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടേണ്ടതും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവെയ്‌ക്കേണ്ടതുമാണെന്ന് പൊതുഭരണ വകുപ്പ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു. വയനാട് ജില്ലയില്‍ ഉണ്ടായ […]

Sports

സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരം ; ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ

ഒളിമ്പിക്‌സില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ. സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് മനു. ഇന്ന് നടന്ന 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇവന്റിലായിരുന്നു മനുവിന്റെ രണ്ടാം വെങ്കല മെഡല്‍ നേട്ടം. സരബ്‌ജോത് സിങ്ങും […]