District News

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിക്കണം’; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ, കേരള – തമിഴ്നാട് സർക്കാരുകളുടെ യോഗം വിളിച്ച് കുട്ടി തീരുമാനം എടുക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരത്തിന്‍റെ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ച നടത്തി […]

Keralam

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു

തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറ്റിങ്ങൽ എംഎൽഎയുടെ മകൻ മരിച്ചു. ആറ്റിങ്ങൽ പള്ളിപ്പുറത്താണ് സംഭവം. ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകൻ വിനീത് (34) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്താണ് അപകടം നടന്നത്. വർക്കലയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറും എതിർ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ആഘോഷിച്ചു.  രാവിലെ 7:45 ന്റെ വി. കുർബാനയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട അച്ചന്മാർക്ക് കേക്ക് മുറിച്ച് നൽകി സ്നേഹം പങ്കിട്ടു. പള്ളിയുടെ പുറത്ത്‌ പ്രിയപ്പെട്ട ഇടവക […]

Local

കോട്ടയം മെഡിക്കൽ കോളജ് ഭൂഗർഭ പാതയുടെ നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി വി.എൻ വാസവൻ; ഭൂഗർഭപാത ഓണത്തിന് തന്നെ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗർഭപാതയുടെ നിർമാണ പുരോഗതി സഹകരണ- തുറമുഖ -ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂഗർഭപാത ഓണത്തിന് തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂഗർഭപാത നിർമാണത്തോടനുബന്ധിച്ച് അടച്ച മെഡിക്കൽ കോളജ് ആശുപത്രിയുടെ മുമ്പിലെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കോട്ടയം മെഡിക്കൽ […]

India

വയനാട് ഉരുള്‍പൊട്ടല്‍: ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം; കമ്പനികള്‍ക്ക് കേന്ദ്ര നിര്‍ദേശം, ഡോക്യുമെന്റേഷന്‍ നടപടികളില്‍ ഇളവ്

വയനാട്ടിലെയും മറ്റു ദുരന്ത ബാധിത പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് തുകകൾ വേഗത്തിൽ നൽകാൻ കേന്ദ്രനിർദേശം. ഇൻഷുറൻസ് തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ധനമന്ത്രാലയം നിർദേശിച്ചു. എല്‍ഐസി […]

Keralam

ദുരന്ത ഭൂമിയിൽ മോഷ്ടാക്കൾ വിലസുന്നു: രക്ഷാപ്രവർത്തകരെന്ന വ്യാജേനെ എത്തി കവർച്ച; മുന്നറിയിപ്പ് നൽകി പോലീസ്

വയനാട് ഉരുൾപൊട്ടലിൽ ഒരു നാട് മുഴുവൻ മനുഷ്യസാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ‌ ഇത് മുതലെടുത്ത് ചിലർ കവർച്ചക്കായി എത്തുന്നുവെന്ന് പോലീസ്. ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പോലീസ് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ ജീവൻ‍ പൊലിഞ്ഞവരുടെ അവശേഷിപ്പുകൾ‌ കവർച്ച ചെയ്യാനായാണ് ഇവരെത്തുന്നത്. രക്ഷാപ്രവർത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങൾക്കായി […]

Keralam

വയനാടിന് രാഹുൽ ഗാന്ധി 100 വീടുകൾ നിർമിച്ച് നൽകും

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.‌സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറ‍ഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ […]

Keralam

വളർത്തുമൃഗങ്ങൾ അനാഥരല്ല, ചൂരൽമലയിൽ 24 മണിക്കൂർ കൺട്രോൾ റൂം

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. […]

Keralam

‘ആയിരം നന്ദി’: ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി

വയനാട് രക്ഷാദൗത്യത്തിൽ ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി. മൂന്നാം ക്ലാസുകാരൻ റയാന് ആണ് സൈന്യം നന്ദി അറിയിച്ചിരിക്കുന്നത്. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിച്ചെന്ന് സതേൺ കമാൻഡ് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. റയാൻ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന […]

Keralam

‘കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ, നരേന്ദ്രമോദി സർക്കാരിന് നന്ദി’: കെ.സുരേന്ദ്രൻ

കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി […]