Keralam

8 കിലോമീറ്റർ അകലെ വരെ ചളിയും പാറക്കൂട്ടങ്ങളും ഒഴുകിയെത്തി ; റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും […]

Health

ഗുരുതര അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ആഗോളതലത്തില്‍ പടരുന്നു ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഹൈപ്പര്‍വൈറലന്‌റ് സൂപ്പര്‍ബഗിന്‌റെ അപകടകരമായ വകഭേദങ്ങള്‍ അമേരിക്ക ഉള്‍പ്പെടെ 16 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഹൈപ്പര്‍വൈറലന്‌റ് ക്ലെബ്‌സിയെല്ല ന്യുമോണിയെ എന്നറിയപ്പെടുന്ന സൂപ്പര്‍ബഗ്, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകളില്‍പ്പോലും അതിവേഗം പുരോഗമിക്കാവുന്നതും മാകരമകമായ അണുബാധകള്‍ക്ക് കാരണമാകുന്നതും മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതുമായ ബാക്ടീരിയയാണ്. മണ്ണിലും വെള്ളത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും തൊണ്ടയിലും ദഹനനാളത്തിലും […]

Keralam

വയനാട് ദുരന്തം : അടിയന്തര ധനസഹായം 4 കോടി രൂപ അനുവദിച്ചു

കല്‍പ്പറ്റ : മുണ്ടക്കൈ, ചൂരൽമല, അട്ടമല മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായമായി 4 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽനിന്നാണ് ജില്ലാ കളക്ടർക്ക് 4 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. […]

Keralam

ദുരന്ത മുന്നറിയിപ്പ് സംവിധാനം കാലത്തിനുസരിച്ച് മാറണം; വയനാട് ദുരന്തത്തിന്റെ കാരണത്തെ സമഗ്രമായി അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളില്‍ മാറ്റം വേണമെന്നും പിണറായി പറഞ്ഞു. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ […]

India

പാരിസ് ഒളിംപിക്സ് ; വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ

പാരിസ് : പാരിസ് ഒളിംപിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. ജർമ്മനിയുടെ മിഷേൽ ക്രോപ്പനെ 6-4 എന്ന പോയിന്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്. സ്കോർ 27-24, 27-27, 27-26, 27-29, 26-26.ആദ്യ സെറ്റിൽ 27-24ന് ദീപിക വിജയിച്ചു. ഇതോടെ രണ്ട് […]

Keralam

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ കുടുങ്ങിയ 3പേരെയും രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 3 പേര്‍ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങി. നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിന്‍ തുടങ്ങിയവരാണ് കുടുങ്ങിയത്. കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി മൂവരെയും വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. സൂചിപ്പാറ ബേസ് ക്യാമ്പിലെത്താന്‍ 2 […]

India

മനു ഭാകറിന് മെഡല്‍ നഷ്ടം ; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്

പാരിസ് : ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അനുപമ അധ്യായം എഴുതി ചേര്‍ക്കാമെന്ന മനു ഭാകറിന്റെ സ്വപ്‌നം സാധ്യമായില്ല. ഒരു ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവരുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം […]

Keralam

കാരുണ്യത്തിന്റെ ഉത്തമ മാതൃക ; മുലപ്പാൽ നൽകാൻ ദമ്പതികൾ വയനാട്ടിലെത്തി

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ എന്റെ വൈഫ് റെഡിയാണ് ഇടുക്കി സ്വദേശി സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെ മുലപ്പാൽ നൽകുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലെത്തി. ഇന്നലെയായിരുന്നു എത്തിയത്. ദുരന്തം മാതാപിതാക്കളെ […]

Keralam

കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; ശോഭാ ഗ്രൂപ്പ് 50, സഹായത്തിന്റെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന […]

Keralam

തീവ്രന്യൂനമര്‍ദം; തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും […]