India

റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്, ജൂലൈ 31 വരെ 7.28 കോടി പേര്‍; 72 ശതമാനം പേരും സ്വീകരിച്ചത് പുതിയ നികുതി സമ്പ്രദായം

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 2024-25 അസസ്‌മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധിയായിരുന്ന ജൂലൈ 31 വരെ 7.28 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. മുന്‍ വര്‍ഷം ഇത് 6.77 കോടിയായിരുന്നു. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 7.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്നും […]

Keralam

റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം; മുണ്ടക്കൈയില്‍ മണ്ണുമാറ്റി പരിശോധന; പ്രതീക്ഷ

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയില്‍ നാലാം ദിനവും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരിശോധനയ്ക്കിടെ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്‌നല്‍ റഡാറില്‍ ലഭിച്ചു. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്‌നല്‍ ലഭിച്ചത്. ഇത് മനുഷ്യജീവന്‍ തന്നെ ആകണമെന്നില്ലെങ്കിലും പ്രതീക്ഷയോടെ […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറി. വൈകുന്നേരം 5:15 ന്  വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സി എം ഐ, ഫാ.അലക്സ്‌ വടശ്ശേരി സി ആർ എം, ഫാ ടോണി കോയിൽ പറമ്പിൽ, […]

Keralam

എം വി നികേഷ് കുമാർ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക്; പ്രത്യേക ക്ഷണിതാവാകും

കണ്ണൂര്‍: പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നതിനായി മാധ്യമ പ്രവര്‍ത്തം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിക്കാൻ തീരുമാനം. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അനുമതി നൽകി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ […]

India

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4വരെ

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ്‌ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡ് (CBT) ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ […]

India

ഇലക്ടറൽ ബോണ്ടിലൂടെ നടത്തിയ കോർപറേറ്റ്- രാഷ്ട്രീയപാർട്ടി അവിശുദ്ധ കൂട്ടുകെട്ട് ; അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് സംഭാവനകളിലൂടെ നടന്നത് കോർപ്പറേറ്റുകളും രാഷ്ട്രീയ പാർട്ടികളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നത് അനുചിതമാണെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ […]

Sports

ലേലത്തിൽ വിളിച്ച താരങ്ങൾ കളിച്ചില്ലെങ്കിൽ വിലക്കണം ; ആവശ്യവുമായി ഐപിഎൽ ടീമുകൾ

ഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിറ്റഴിക്കപ്പെട്ട ശേഷം ടൂർണമെന്റിൽ കളിക്കാത്ത താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി ഐപിഎൽ ടീമുകൾ. ഇത്തരം താരങ്ങളെ രണ്ട് വർഷത്തേയ്ക്ക് എങ്കിലും വിലക്കണമെന്നാണ് ടീം ഉടമകൾ സംഘാടകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിന് കാരണം പറയാത്ത താരങ്ങളുണ്ടെന്നാണ് ടീം ഉടമകൾ പറയുന്നത്. ‌ലേലത്തിൽ […]

Keralam

മുണ്ടക്കൈ ദുരന്തം ; സഹായ ധനസമാഹരണത്തിനായി മുസ്‌ലിം ലീഗ് ആപ്പ് ലോഞ്ച് ചെയ്തു

മലപ്പുറം : വയനാട്ടിലെ ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസത്തിന് ധനസമാഹരണം ആരംഭിച്ച് മുസ്ലിം ലീഗ്. ഇതിനായി ഒരു ആപ്ലിക്കേഷൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് പുറത്തിറക്കി. എല്ലാവരും സഹായിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ […]

Keralam

പഞ്ചാബിഹൗസ് നിർമ്മാണത്തിലെ അപാകത ; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

നടൻ ഹരിശ്രീ അശോകന്റെ “പഞ്ചാബിഹൗസ് ” എന്ന വീടിൻ്റെ നിർമ്മാണത്തിൽ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃതർക്ക പരിഹാര കോടതി നിർദേശിച്ചു. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി […]

Business

ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്ത് അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്

ബിഎഫ്‌സി ഗ്രൂപ്പിനെ ഏറ്റെടുത്ത് പ്രമുഖ ധനവിനിമയസ്ഥാപനമായ അല്‍അന്‍സാരി എക്‌സ്‌ചേഞ്ച്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്നതോടെ യുഎഇ കുവൈറ്റ് ബഹ്‌റൈന്‍ ഇന്ത്യ എന്നിവിടങ്ങളിലായി കമ്പനിയുടെ ശാഖകളുടെ എണ്ണം 410 ആവും. 200 മില്യന്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ബിഎഫ്‌സിഗ്രൂപ്പ് ഹോള്‍ഡിങ്ങ്‌സിനെ ഏറ്റെടത്തത്. 385 ദശലക്ഷം യുഎസ് ഡോളര്‍ വാര്‍ഷികവരുമാനമാണ് രണ്ടുകമ്പനികള്‍ക്കുംകൂടികഴി്ഞ്ഞ […]